എസ്.ജെ.എഫ് കെ ജില്ലാ സമ്മേളനം സംസ്ഥാന ജന.സെക്രട്ടറി കെ.പി. വിജയകുമാർ ഉദ്ഘാടനം ചെയ്യുന്നു.


മലപ്പുറം: മുതിർന്ന മാധ്യമ പ്രവർത്തകർക്കും നിലവിലുള്ള മാധ്യമ പ്രവർത്തകർക്കുമായി മാധ്യമ പ്രവർത്തക ക്ഷേമ ബോർഡ് രൂപവത്ക്കരിക്കണമെന്ന് മലപ്പുറം പ്രസ് ക്ലബ്ബിൽ ചേർന്ന എസ്.ജെ – എഫ് കെ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
പ്രസിഡൻറ് വീക്ഷണം മുഹമ്മദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജന.സെക്രട്ടറി കെ.പി. വിജയകുമാർ ഉദ്ഘാടനം ചെയ്തു.സെക്രട്ടറി എൻ. വി. മുഹമ്മദ് അലി പ്രവർത്തന റിപ്പോർട്ടും ട്രഷറർ സി എം.അലി വരവുചെലവു കണക്കും അവതരിപ്പിച്ചു. ജില്ലയുടെ ചുമതലയുള്ള. സംസ്ഥാന സെക്രട്ടറിയും
എസ്.ജെ.എഫ് ഐ ദേശീയ കൗൺസിൽ അംഗവുമായ പി.ബാലകൃഷ്ണൻ, കെ.പി.ഒ. റഹ്മത്തുള്ള, പി.എ എം.ഹാരിസ് സംസാരിച്ചു. ഫോറം മുൻ പ്രസിഡൻറും, സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന അന്തരിച്ച പാലൊളി കുഞ്ഞിമുഹമ്മദിനെ ചടങ്ങിൽ അനുസ്മരിച്ചു.
ആരോഗ്യ കാരണങ്ങളാൽ സ്വയം സ്ഥാനമൊഴിയുന്ന സെക്രട്ടറി എൻ.വി.മുഹമ്മദാലിക്കു പകരം കെ.പി.ഒ. റഹ്മത്തുള്ള യെ സെക്രട്ടറിയായി തെരഞ്ഞെടുത്തു

Leave a Reply

Your email address will not be published.