വേലായുധൻ പിമൂന്നിയൂർ

തേഞ്ഞിപ്പലം:കേരള ബാങ്കിൻ്റെ തെറ്റായ നടപടിക്കെതിരെ പ്രതിഷേധ സമരം നാളെ നടക്കും.കടം കടക്കെണി പീഢിതർ സംഘടനയുടെ (ഡി ഡി ടി വി എ) സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ കേരള ബാങ്കിൻ്റെ ഇടിമൂഴിക്കൽ ബ്രാഞ്ചിനെതിരെയാണ് സമരം.കേരള ബാങ്ക് ഇടിമുഴിക്കൽ ശാഖ യിൽ നിന്ന് ലോണെടുത്ത പി ദുൽഫിക്കർ അലിയുടെ വീടും വസ്‌തുവും തെറ്റായ നടപടിയിലൂടെ ജപ്‌തി ചെയ്യുന്നതിനെതിരെ കേരള കടം കടക്കെണി പീഢിതർ സംഘടനയുടെ പ്രതിഷേധ യോഗം 20- ന് രാവിലെ 10 മണിക്കാണ് സമരം.കേരള ബാങ്ക് ഇടി മുഴിക്കൽ ബ്രാഞ്ചിന് എതിർ വശത്താണ് സമരം. ചേലേമ്പ്രയിലെ ദുൽഫിക്കർ അലി 2015 ൽ 15 ലക്ഷം രൂപയാണ് കേരള ബാങ്കിൽ നിന്ന്ലോൺ എടുത്തത്. ഇതിന് പലിശയടക്കം 25 ലക്ഷം രൂപ അട ക്കാൻ തയ്യാറായിട്ടും ഇപ്പോൾ ബാങ്ക് പറയുന്നത് 2018 ൽ ദുൽഫിക്കർ അലി എടുത്ത ലോൺ 25ലക്ഷം രൂപയാണെന്നാണ്.ഇങ്ങനെയുള്ള ബാങ്കിൻ്റെ കണക്കും രേഖയും കൃത്രിമമായുള്ളതാണെന്നും സംഘടന ആരോപിച്ചു. ഇതിനെതിരെയാണ് പ്രതിഷേധയോഗം സംഘടിപ്പിച്ചത്.ഇങ്ങനെ തെറ്റായ രീതിയിൽ നടത്തുന്ന സർഫൈസി ജപ്‌തി നടപടി പുനഃപരിശോധിക്കുക,ദുൽഫിക്കർ അലിക്ക് നീതി നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ്സമരം.സമരത്തിൽ സംഘടനയുടെ സംസ്ഥാന-ജില്ലാ നേതാ ക്കൾ സംബന്ധിക്കും.

Leave a Reply

Your email address will not be published.