പേരാമ്പ്ര : ചെറുവണ്ണൂരിൽ ദർസ് വിദ്യാർത്ഥികളെ ക്രൂരമായി മർദ്ദിച്ച ആർ എസ് എസ് നടപടിക്കെതിരെ ചെറുവണ്ണൂർ പഞ്ചായത്ത്‌ എസ് ഡി പി ഐ പ്രതിഷേധ പ്രകടനം നടത്തി.

ദർസിൽ നടക്കുന്ന പരിപാടിയുമായി ബന്ധപ്പെട്ട് മുൻകൂർ അനുമതി പ്രകാരം ചുവരെഴുതാൻ പോയ കണ്ടീത്താഴ മലയിൽ മഖാം ദർസിലെ പ്രായപൂർത്തി യാവാത്ത വിദ്യാർത്ഥികളെയാണ് പ്രദേശത്തെ ആർ എസ് എസ് ക്രിമിനലുകൾ വർഗീയമായി അധിക്ഷേപിക്കുകയും ക്രൂരമായി ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും നാട്ടിൽ സമാധാനം പുലരണമെന്നും
എസ് ഡി പി ഐ അധികൃതരോട് ആവശ്യപ്പെട്ടു.
പ്രതിഷേധ പ്രകടനത്തിൽ വി. നൗഷാദ് സംസാരിക്കുന്നു. നിരവധി പേർ പ്രകടനത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published.