അരീക്കോട്: കാൽപന്തുകളിയുടെ രാവുകൾ ഉണർന്നു അരീക്കോട് പഞ്ചാ യത്ത്സ്റ്റേഡിയത്തിൽ അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമെന്റിന് വീണ്ടും തുടക്കം. ടൗൺ ടീം അരീക്കോട്, വൈ.സി.സി സൗത്ത് പുത്തലം, വാസ്ക് വെള്ളേരി എന്നിവർ സംയുക്തമായാണ് മുണ്ടമ്പ്ര ആലിയാക്ക മെമ്മോറിയൽ സെവൻസ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. വെള്ളിയാഴ്ച നടന്ന ടൂർണമെന്റിന്റെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജബ്ബാർഹാജി നിർവഹിച്ചു. ആദ്യ മത്സരത്തിൽ എഫ്.സി തൃക്കരിപ്പൂരിനെ പരാജയപ്പെടുത്തി കെ.ഡി.എസ് കിഴിശ്ശേരി ജേതാക്കളായി. ഒരു മാസം നീണ്ടുനിൽക്കുന്ന ടൂർണമെന്റിൽ പ്രഗല്ഭരായ നിരവധി ടീമുകൾ പങ്കെടുക്കും. മൂവായിരത്തിൽ കൂടുതൽ പേർക്ക് മത്സരം വീക്ഷിക്കാൻ പ്രത്യേക ഗാലറിയും സജ്ജമാക്കിയിട്ടുണ്ട്

ഉദ്ഘാടന മത്സരത്തിന് സ്ത്രീകളും കുട്ടികളും മുതിർന്നവരും ഉൾപ്പെടെ നിരവധി പേരാണ് എത്തിയിരുന്നത്. അവധിക്കാലമായതിനാൽ മുൻവ ർഷങ്ങളിലേതിനേക്കാൾ കൂടുതൽ പേർ മത്സരം കാണാനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സംഘാടകർ പറഞ്ഞു. ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ എം. സുൽഫിക്കർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സഫീറ സലാം, വൈസ് പ്രസിഡന്റ് എ.ഡിബ്ല്യു. അബ്ദുറഹ്മാൻ, ജില്ല പഞ്ചായത്ത് അംഗം കെ.ടി. അഷറഫ്, അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സൈനുൽ ആബിദ്, ലത്തീഫ് വെള്ളേരി, എസ്.എ ഫ്.എ ഭാരവാഹികളായ എ.എം. ഹബീബുല്ല, മുഹമ്മദ് ചെറുട്ടി, ആഷിക് മേച്ചേരി, എൻ.കെ. ഷൗക്കത്തലി, എം.പി. നസ്‌റുല്ല, സി.കെ. അഷ്റഫ്, സുഹൈൽ ബാബു, നൗഷർ കല്ലട, എ.എ. ഗഫൂർ, മുനീർ ബാബു തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.