രവി മേലൂർ

മേലൂർ :മേലൂർ പഞ്ചായത്തിലെ കലാ-കായിക-സാഹിത്യ-സാംസ്ക്കാരിക പ്രതിഭകളെ ആദരിക്കുന്നതിനായി നവമാറ്റൊലി കുട്ടിലൈബ്രറി നൽകുന്ന മൂന്നാമത് നവമാറ്റൊലി പ്രതിഭ പുരസ്‌കാരത്തിന് ദേശീയ ഗുസ്‌തി താരം മാളവിക സുനിൽ അർഹയായി. 5001 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. മേലൂർ പനമ്പിള്ളി വീട്ടിൽ സുനിൽകുമാറിൻ്റേയും രചനയുടേയും മകളാണ്. കോട്ടയം സെൻ്റ് മാഴ്‌സിലേനിയസ്, കൊരട്ടി എം എ എം എച്ച് എസ് എന്നിവിടങ്ങളിലായിരുന്നു ഹൈസ്‌കൂൾ വിദ്യാഭ്യാസം. ഇപ്പോൾ മേലൂർ സെൻ്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്കൂളിൽ +2 വിദ്യാർത്ഥി. ഹൈസ്‌കൂൾ, ഹയർ സെക്കൻ്ററി തലത്തിൽ സംസ്ഥാന തലത്തിൽ ഗോൾഡ്, സിൽവർ, ബ്രോൺസ് മെഡലുകൾ നേടിയിട്ടുണ്ട്. കേരളത്തെ പ്രതിനിധീകരിച്ച് ഡൽഹിയിൽ നടന്ന നാഷണൽ സ്‌കൂൾസ് റെസ് ലിങ് മത്സരത്തിൽ പങ്കെടുത്തിട്ടുണ്ട്. റോയ് പ്രകാശാണ് പരിശീലകൻ. സഹോദരി ദേവിക സുനിൽ ദേശീയ ബാസ്‌ക്കറ്റ് ബോൾ താരമാണ്. കലാമണ്ഡലം പ്രത്സജ (2024- നൃത്തം), അഖിലേഷ് രുദ്ര (2025-തബല) എന്നിവരായിരുന്നു മുൻ വർഷങ്ങളിലെ പുരസ്കാര ജേതാക്കൾ. മെയ് 24 ന് കുട്ടിലൈബ്രറി വാർഷിക സമ്മേളനത്തിൽ വച്ച് പുരസ്‌കാരം നൽകും.

Leave a Reply

Your email address will not be published.