
താനൂർ : ഭരണമാറ്റത്തിൻ്റെ
സുചനകൾ കേരളത്തിൽ
അങ്ങോളമിങ്ങോളം
കണ്ടുവരുന്നതായി
മുസ്ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി
പറഞ്ഞു.
താനൂരിൽ യുഡിഎഫ്
ലീഡർഷിപ്പ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണവിരുദ്ധ വികാരം
സംസ്ഥാനത്തുടനീളം
പ്രതിഫലിക്കുന്നുണ്ട്.
കേരള ജനത ഇതിനോടകം
യുഡിഎഫിന് അനുകൂലമായ
ഒരു ഉറച്ച തിരുമാനം
എടുത്തു കഴിഞ്ഞു.
മിക്ക സർവേ ഫലങ്ങളും
യുഡിഎഫിന്
അനുകൂലമാണ്
അദ്ദേഹം പറഞ്ഞു.
ലീഡർഷിപ്പ് ക്യാമ്പിൽ താനൂർ മണ്ഡലത്തിലെ
211 ബുത്തുകളിലെ ചെയർമാൻ, കൺവീനർമാർ പങ്കെടുത്തു.
ചടങ്ങിൽ
യുഡിഎഫ് മണ്ഡലം
ചെയർമാൻ പി രത്നാകരൻ അധ്യക്ഷത വഹിച്ചു.
യുഡിഎഫ് മലപ്പുറം
ജില്ലാ ചെയർമാൻ
കെ പി അബ്ദുൽ മജീദ് മുഖ്യപ്രഭാഷണം നടത്തി.
സ്ഥാനാർത്ഥി പി കെ നവാസ്,
മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം
കെ എൻ മുത്തുക്കോയ തങ്ങൾ, സംസ്ഥാന
സെക്രട്ടറി അഡ്വ. മുഹമ്മദ് ഷ,
ജില്ലാ ലീഗ് ജനറൽ സെക്രട്ടറി പി അബ്ദുൽ ഹമീദ് ,
വൈസ് പ്രസിഡൻ്റ്
എം എ ഖാദർ
സെക്രട്ടി അഡ്വ പി പി ഹാരിഫ്,
ജില്ലാ കോൺഗ്രസ് ഉപാധ്യക്ഷൻ ഷാജി പച്ചേരി,ജില്ലാ സെകട്ടറി മാരായ ഒ രാജൻ, പി വാസുദേവൻ,
വൈ പി ലത്തീഫ് ,
മുസ്ലിം യുത്ത് ലീഗ്
ജില്ലാ പ്രസിഡൻ്റ് ശരീഫ് കുറ്റൂർ
മണ്ഡലം യുഡിഎഫ് കൺവീനർ എം പി അഷറഫ്, ട്രഷറർ
നൂഹ് കരിങ്കപ്പാറ
എന്നിവർ സംസാരിച്ചു

Leave a Reply