
വേലായുധൻ പിമൂന്നിയൂർ
തേഞ്ഞിപ്പലം:മദീനയിലെ മലയാളികളും കേരള നിയമസഭാ തെരെഞ്ഞെടുപ്പിൻ്റെ ആവേശത്തിൽ.വരുന്ന ഏപ്രിൽ 9-ന് കേരള നിയമസഭയിലേക്ക് നടക്കുന്ന പൊതു തെരെഞ്ഞെടുപ്പിൻ്റെ ഭാഗമായാ ണ് പ്രചാരണം.യു.ഡി.എഫ് ഇറക്കിയ പ്രകടന പത്രിക മദീനയിലെ മലയാളി സമൂഹത്തിലേക്ക് എത്തിക്കുന്നു.പ്രകടന പത്രികയിലെ സുപ്രധാന വാഗ്ദാനമായ ഇന്ദിരാ ഗ്യാരൻ്റി പ്രവാസി കുടും ബങ്ങളിൽ എത്തുന്നതിനായി നേരിൽ കാണുന്ന ഒരോ പ്രവാസിയുടെയും ശ്രദ്ധയിൽ പെടുത്തുന്നു. ഇതിനായി നാട്ടിലും സ്വദേശത്തും ഒരുപോലെ രാഷ്ട്രീയ രംഗത്ത് നിറഞ്ഞ് നിൽക്കുന്ന മദീന ഒ ഐ സി സി ജിദ്ധ വെസ്റ്റേൺ റീജ്യണൽ കമ്മറ്റി സെക്രട്ടറി മുജീബ് ചെനാത്തിൻ്റെ നേതൃത്വത്തിലാണ് ഊർ ജ്ജിതപ്രവർത്തനം നടക്കുന്നത്.നാട്ടിലെ ബന്ധു മിത്രാദികളെ ഫോണിലൂടെയും മെസ്സേജുകൾ അയച്ചും അവർ തെരഞ്ഞെടുപ്പ്പ്രചരണത്തിൽ പങ്കാളികളാവുകയാണ്.കഴിഞ്ഞ പത്ത് വർഷമായി പ്രവാസികളെ വഞ്ചിച്ച ഇടത് സർക്കാറിനെതിരെ ശക്തമായ ജന രോഷമുണ്ടെന്നും പ്രവാസികളുടെ പുനരധിവാസവും ക്ഷേമവും ഉറപ്പാ ക്കാൻ യു ഡി എഫ് മുന്നോട്ട് വെച്ച പദ്ധതികൾ സ്വാഗതാർഹമാണെന്നും ഇവർ പറയുന്നു.മാത്രമല്ല മുൻ വർഷങ്ങളിലെല്ലാം തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ പ്രവാസികളെല്ലാം നാട്ടിലെത്താൻ ശ്രമിക്കാറുണ്ട്.എന്നാൽ യുദ്ധം നടക്കുന്നതിനാൽ ഇത്തവണ നാട്ടിലേക്ക് വരുന്നതിൽ ഈ സാഹചര്യം അത്ര അനുവദനീയമല്ല.മാത്രമല്ല വലിയ നിരക്കിലുള്ള വിമാന യാത്ര ചെലവും ഇവരെ അലട്ടുന്നു എന്നതാണ്. മദീന ഒ ഐ സി സി പ്രവർത്തകരായ റാഫി മാനന്തവാടി,ബാബു മേലാറ്റൂർ,സുനിതാ പാലാ,റാണി കൊല്ലം തുടങ്ങിയവരും തെരെഞ്ഞെടുപ്പ് പ്രചാരണത്തിൽ സജ്ജീവമാണ്.
Leave a Reply