
വേലായുധൻ പിമൂന്നിയൂർ
തേഞ്ഞിപ്പലം :ചരിത്ര പ്രസിദ്ധമായ മുട്ടിച്ചിറ ശൂഹ ദാക്കളുടെ 190-ാമത് ആ ണ്ടു നേർച്ചക്ക് തുടക്കമായി.ശുഹദാക്കളുടെ മഖ്ബറ പരിസരത്ത് നടന്ന വർണ്ണാഭമായ ചടങ്ങിൽ മഹല്ല് നേതാക്കളും നാട്ടുകാരുമടക്കമുള്ള വിശ്വാസികളുടെ സാന്നിധ്യത്തിൽ സയ്യിദ് സലീം ഐ ദീദ് തങ്ങൾ പതാക ഉയർത്തി.മഹല്ല് മുദരിസ് ഇബ്രാഹീം ബാഖവി അൽ ഹൈതമി എടപ്പാൾ മഖാം സിയാറത്ത്നടത്തി.രണ്ട് ദിവസം നീണ്ടു നിൽക്കുന്ന നേർച്ചയുടെ ഔപചാരിക ഉൽഘാടനം കോഴിക്കോട് ഖാസി സയ്യിദ് നാസർ ഹയ്യ്ശിഹാബ്തങ്ങ ൾ നിർവ്വഹിച്ചു.
ഭാരവാഹികളായ പൂക്കാടൻ മുസ്തഫ, കൈതകത്ത് സലീം, ഹനിഫ ആച്ചാട്ടിൽ ഹനീഫ മൂന്നിയൂർ, കെ. പി. മുഹമതലി ഹാജി, കെ. പി റഫീഖ്, പി.സക്കീർ , ഉമ്മർ ഹുദവി കൈതകത്ത് ഫിറോസ്, എറമ്പൻ അബു, എറമ്പൻ സൈതലവി,കൈതകത്ത് അഹമ്മത് , കൈതകത്ത് ഹനീഫ , വാൽ പറമ്പിൽ ഹസ്സൻകോയ, എളവശ്ശേരി മുഹമ്മതാജി, പി. ഇല്യാസ് പൂക്കാടൻ മൻസൂർ, ഇ കോയക്കുട്ടി, ജാഫർ ജലാലി നേതൃത്വം നൽകി.ട്രഷറർ ഹനീഫ ആച്ചാട്ടിൽ അധ്യക്ഷത വഹിച്ചു .മമ്പുറം തങ്ങൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസ ർച്ച് ആൻ്റ് ഹെറിറ്റേജ് സ്റ്റഡീസ് ഡയറക്ടർ മോ യിൻ ഹുദവി മലയമ്മ ചരിത്ര പ്രഭാഷണം നട ത്തി മുദരിസ്സ് ഇബ്രാഹിം ബാഖവി,മഹല്ല് പ്രസിഡ ണ്ട് പൂക്കാടൻ മുസ്തഫ സെക്രട്ടറി കൈതകത്ത് സലീം, ഹനീഫ മൂന്നിയൂർ, മൻസൂർ ഫൈസി, മു സ്തഫ ഫൈസി, മുജീബ് റഹ്മാൻ ലത്വീഫി കെ.പി. റഫീഖ് കൈതകത്ത് ഫിറോസ് സർമാൻ ഫാരിസ് അൻവരി അബ്ദുൽ മാജിദ് പ്രസംഗിച്ചു. ഇന്ന് വൈകീട്ട് 7 ന് നടക്കുന്ന സമാപന ദുആ സമ്മേളനം സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉൽഘാടനം ചെയ്യും. പാണക്കാട് സയ്യിദ് അബ്ബാ സലി ശിഹാബ് തങ്ങൾമു ഖ്യാതിഥിയായിരിക്കും. മഹല്ല് കമ്മറ്റി പ്രസിഡണ്ട് മുസ്തഫ പൂക്കാടൻ അധ്യക്ഷത വഹിക്കും. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലു ല്ലൈലി സമാപന പ്രാർത്ഥനക്കും മൗലിദിനും നേതൃത്വം നൽകും. സയ്യിദ് മാനു തങ്ങൾ വെള്ളൂർ, സയ്യിദ് ബാപ്പു തങ്ങൾകുന്നുംപുറം,സയ്യിദ് ഫഖ്റുദ്ധീൻ തങ്ങൾ ഹസനി കണ്ണന്തളി, സയ്യിദ് ചെറിയാപ്പുതങ്ങൾ വെളിമുക്ക്, സ്ഥലം മുദരിസ് ഇബ്രാഹീം ബാഖവി അൽ ഹൈതമി എടപ്പാൾ, ഖാദർ ഫൈസി കുന്നുംപുറം,ഇസ്ഹാഖ് ബാഖവി ചെമ്മാട്, മുഹമ്മദ് ബാഖവി , യു ഷാഫി ഹാജി തുടങ്ങി പണ്ഡിതൻമാരും സാദാ ത്തുക്കളും ഉമറാക്കളും പങ്കെടുക്കും. രാവിലെ 7 മുതൽ വൈകിട്ട് 7 വരെ നേർചക്കായി വിവിധ പ്രദേശങ്ങളിൽ നിന്ന് വരുന്നവർക്ക് പത്തിരി വിതരണം ചെയ്യും.

Leave a Reply