ജില്ലാ തല ഫുട്ബോൾ റഫറീസ് പരിശീലന ക്യാമ്പ് കെ എഫ് എ വൈസ് പ്രസിഡൻ്റ് എം മുഹമ്മദ് സലിം ഉദ്ഘാടനം ചെയ്യുന്നു.

മലപ്പുറം: ജില്ല ലീഗ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിന്റെ ഭാഗമായി
തിരഞ്ഞെടുത്ത റഫറിമാർക്കുള്ള
ജില്ലാതല പരിശീലന ക്യാമ്പിന്
തുടക്കമായി. മലപ്പുറം ജില്ലാ റഫറീസ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിലാണ് പരിശിലന ക്യാമ്പ് സംഘടിപ്പിക്കുന്നത് ‘ മഞ്ചേരി ലയൺസ് അറീനയിൽ നടക്കുന്ന പരിശീലന ക്യാമ്പിൽ തിരഞ്ഞെടുത്ത നൂറോളം പേർ പങ്കെടുക്കുന്നുണ്ട്.
ക്യാമ്പ് കെ എഫ് എ വൈസ് പ്രസിഡൻ്റ്
എം മുഹമ്മദ് സലീം
ഉദ്ഘാടനം ചെയ്തു
മലപ്പുറം ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡൻ്റ് മയൂര ജലീൽ അധ്യക്ഷനായി.
ഡി എഫ് എ സെക്രട്ടറി ഡോ. പി എം സുധീർ കുമാർ ,ട്രഷറർ നയീം ചേറൂർ ,
മുൻ ഫിഫാ റഫറി പി അബ്ദുൽ ഹക്കീം റഫറീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ വി ഖാലിദ് , സിനിയർ റഫറിമാരായ കെ വി സർജാസ്,കമറുസമാൻ, സുനിൽ, ആസാദ്
എന്നിവർ സംസാരിച്ചു

ജില്ലാ ഫുട്ബോൾ റഫറീസ് പരിശിലന ക്യാമ്പിൽ പങ്കെടുത്തവർകെ എഫ് എ ,ഡി എഫ് എ ഭാരവാഹികൾക്കൊപ്പം.

Leave a Reply

Your email address will not be published.