
തിരുന്നാവായ : ഭാരത് സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ ചേരുരാൽ ഹയർ സെക്കൻ്ററി സ്ക്കൂളിലെ വിദ്യാർത്ഥികളെ ആദരിച്ചു. അംഗങ്ങൾക്ക് സർട്ടിഫിക്കറ്റ് , ബാഡ്ജ്, ഉപഹാരം എന്നിവ പ്രധാന അധ്യാപകൻ പി.സി. അബ്ദു
റസാക്ക് നൽകി.സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് ജില്ലാ കോർഡിനേറ്റർ ടി.വി. ജലീൽ മുഖ്യ പ്രഭാഷണം നടത്തി.
ഉപ പ്രധാന അധ്യാപകൻ ഇ.സക്കീർ ഹുസൈൻ, സ്റ്റാഫ് സെക്രട്ടറി ഇ.ആനന്ദ കൃഷ്ണൻ,സ്കൗട്ട്സ് ഗൈഡ്സ് അധ്യാപകരായ പി.വി. സുലൈമാർ, ഹഫ്സത്ത് അടിയാട്ടിൽ, പി. ആരിഫ ഹസനത്ത്, കെ. ഫാത്തിമ്മ
ഷംനത്ത്, ഉണർവ്വ് ക്ലബ്ബ്
കോർഡിനേറ്റർ എം. സിറാജുൽ ഹഖ്,
ഹാരിസ് മാങ്കടവത്ത്, ട്രൂപ്പ് , കമ്പനി ലീഡർമാരായ എം. ഷഹൽ,
കെ.സി. ഫാത്തിമ്മ റന എന്നിവർ സംസാരിച്ചു .
Leave a Reply