തിരൂർ: മലപ്പുറം ജില്ലാ പഞ്ചായത്ത് മംഗലം ഡിവിഷൻ മെംബർ ആരതി പ്രദീപ് തെരഞ്ഞെടുപ്പ് കാലത്ത് നൽകിയ വാഗ്ദാനമായിരുന്നു – മംഗലത്തെ എല്ലാ രീതിയിലും മംഗളമാക്കുമെന്ന് – ഇതിനായി പദ്ധതികൾക്ക് രൂപം നൽകുന്നതിൻ്റെ പ്രാഥമിക ഘട്ടമായി വികസന സങ്കൽപ ശിൽപശാല ഫെബ്രുവരി 15 ന് (ഞായർ) പുറത്തൂർ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടത്തപ്പെടുന്നു .

മംഗലം ഡിവിഷനിൽ നിന്നുള്ള 70 വാർഡ് മെംബർമാരും സന്നദ്ധ പ്രവർത്തകരും പങ്കെടുക്കുന്ന ശിൽപശാല രാവിലെ 9 മണിക്ക് കുറുക്കോളി മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ശിൽപശാലക്ക് മുന്നൊരുക്കമായി വാർഡ് മെമ്പർമാരിൽ നിന്നും ശേഖരിച്ച നിർദ്ദേശങ്ങൾ അനുസരിച്ച് ചർച്ച നടക്കും. മലയാള സർവ്വകലാശാലയിലെ ഡവലപ്മെൻ്റ് സ്റ്റഡീസ് ഡിപ്പാർട്ട്മെൻ്റും എറണാകുളത്തെ ഇന്നവേഷൻ റിസർച്ച് സൊസൈറ്റിയുമാണ് ചർച്ചകൾക്ക് നേതൃത്വം നൽകുന്നത്.

70 വാർഡുകളിലും ഫാമിലി സ്റ്റാർട്ട് അപ്പുകൾ ഈ വർഷം ആരംഭിക്കും. പൊതുവായ ഒരു മംഗലം ബ്രാൻ്റിൽ ഉൽപാദന – വിപണന മേഖല രൂപപ്പെടുത്തും. ടൂറിസം രംഗത്തും പുതിയ സാധ്യതകൾ പഠന വിധേയമാക്കും. ഡിവിഷനിലെ വിദ്യാർത്ഥികൾക്ക് എൽ.എസ്.എസ്. യു.എസ്.എസ്. സ്കോളർഷിപ് പരീക്ഷാ പരിശീലനം ഈ വർഷം ആരംഭിക്കും. വിദ്യാർത്ഥികളുടെ അഭിരുചി മനസിലാക്കി ഉചിതമായ ഉന്നത വിദ്യാഭ്യാസവും തൊഴിലും ഉറപ്പാക്കുവാൻ നടപടികൾ ഈ വർഷം ആരംഭിക്കും. യുവതീ യുവാക്കൾക്ക് തൊഴിൽ ഉറപ്പാക്കുവാനും കായികപരിശീലന സൗകര്യത്തിനും പദ്ധതികൾ ചർച്ച ചെയ്യും –

പത്രസമ്മേളനത്തിൽ പങ്കെടുത്തവർ.

1 ആരതി പ്രദീപ്
(മെംബർ ജില്ലാ പഞ്ചായത്ത് )

2 ഡോ. അബ്ദുൽ ജബ്ബാർ അഹമദ് (സൻസദ് ആദർശ് ഗ്രാമ യോജന മുൻ സംസ്ഥാന നോഡൽ ഓഫീസർ 📞 9387431669 )

3 സി.എം. പുരുഷോത്തമൻ മാസ്റ്റർ ( പുറത്തൂർ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ )

4 സലീം കൂട്ടായി ( 7034452510)

5ഐ.പി. ജലീൽ

6 യു പി. ഖമറു മാസ്റ്റർ

Leave a Reply

Your email address will not be published.