തിരൂർ :ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ തിരൂർ കൗൺസിൽ ഫോർ ഡെന്റൽ ഹെൽത്ത്‌ വിഭാഗം, ഇരിങ്ങാവൂർ ഫെസ്റ്റിന്റെ ഭാഗമായി ടീം എച്ച് എസ് ആർ തെക്കൻസ് ക്ലബ്ബുമായി സഹകരിച്ച് ഇരിങ്ങാവൂർ എസ് വി എ യു പി സ്കൂൾ പൊതുജനങ്ങൾക്കായി ദന്തപരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. ഇരിങ്ങാവൂർ ഫെസ്റ്റിനോട് അനുബന്ധിച്ചു നടന്ന ഈ മെഗാ മെഡിക്കൽ ക്യാമ്പ് കൽപകഞ്ചേരി സി ഐ സലീം ഉത്ഘാടനം ചെയ്തു. സൈദലവി കുന്നത് അധ്യക്ഷത വഹിച്ചു. രാജൻ മാഷ്, സരിത ഷാജി, ശംസുദ്ധീൻ ചാനയിൽ, ഡോ : ഷബീർ കെ പി ഒ, ഫൈസൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ഷജീർ കുന്നത്ത് നന്ദി പറഞ്ഞു. ഡോ : ജൗഹർ കാരാട്ട്, ഡോ: സിക്കന്ദർ ഷെയ്ഖ് ഡോ: ഷബീർ കെ പി ഒ തുടങ്ങിയവർ ക്യാമ്പിൽ പങ്കെടുത്ത് രോഗികളെ പരിശോധിച്ചു ചികിത്സാ നിർദ്ദേശങ്ങൾ നൽകി.

Leave a Reply

Your email address will not be published.