ആ പണം ജയസൂര്യയ്ക്ക് കിട്ടി

ആ പണം ജയസൂര്യയ്ക്ക് കിട്ടി

*പണം ഭാര്യയുടെ അക്കൗണ്ടിലേക്കും വന്നതായി ഇഡിയുടെ കണ്ടെത്തല്‍

കൊച്ചി: ‘സേവ് ബോക്സ് ബിഡ്ഡിങ് ആപ്പ്’ നിക്ഷപതട്ടിപ്പ് കേസിലെ പ്രധാന പ്രതി സ്വാതിക് റഹ്മാന്‍റെ കമ്പനികളിൽ നിന്ന് നടൻ ജയസൂര്യക്ക് ഒരു കോടിയോളം രൂപ കിട്ടിയെന്നാണ് ഇ ഡി യുടെ അന്വേഷണത്തിൽ കണ്ടെത്തിയത്. ഇതിനെ തുടർന്ന് നടന്‍ ജയസൂര്യക്കെതിരായ അന്വേഷണം ഇഡി ശക്തമാക്കി. തട്ടിപ്പിലെ പ്രധാന പ്രതി സ്വാതിക് റഹ്മാന്‍റെ കമ്പനികളിൽ നിന്ന് ജയസൂര്യക്ക് ഒരു കോടിയോളം രൂപ കിട്ടിയെന്നാണ് പ്രധാന കണ്ടെത്തല്‍. ജയസൂര്യയുടെ ഭാര്യയുടെ അക്കൗണ്ടിലേക്കും പണം എത്തിയതായും ഇഡി കണ്ടെത്തിയിട്ടുണ്ട്. താരത്തിന് കുരുക്കായി മാറിയേക്കാവുന്ന കൂടുതല്‍ വിവരങ്ങള്‍ അന്വേഷണ സംഘം കണ്ടെത്തിയതായാണ് വിവരം.

Leave a Reply

Your email address will not be published.