കളങ്കാവൽ പുതുവർഷമാദ്യം ഒടിടിയിൽ

മമ്മുട്ടി പ്രതിനായകനായ കളങ്കാവൽ ഒടിടി യിലേക്ക്. 2026 തുടക്കത്തിൽ തന്നെ എത്തും. വലിയ രീതിയിൽ
ബോക്സ് ഓഫീസ് വിജയവും നിരൂപക പ്രശംസയും പിടിച്ചു പറ്റിയ ചിത്രമാണ് കളങ്കാവല്‍. നവാഗത സംവിധായകനൊപ്പം വിനായകനെ നായകനാക്കി മമ്മൂട്ടി കമ്പനിയാണ് ചിത്രം നിർമിച്ചത്.
ഡിസംബര്‍ 5 നായിരുന്നു ചിത്രത്തിന്‍റെ തിയേറ്റര്‍ റിലീസ്. സോണി ലിവിലൂടെയാണ് ചിത്രത്തിന്‍റെ സ്ട്രീമിങ്. ജനുവരി മാസത്തില്‍ എത്തും എന്നതാണ് അറിയിപ്പ്. തീയതി പ്രഖ്യാപിച്ചിട്ടില്ല.

ചിത്രത്തിന്‍റെ ഇതുവരെയുള്ള ആഗോള കളക്ഷന്‍ നിർമാതാക്കള്‍ ഞായറാഴ്ച പുറത്തുവിട്ടിരുന്നു. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി തന്നെയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഡിസംബർ 24 വരെയുള്ള ചിത്രത്തിന്‍റെ ബോക്സ് ഓഫിസ് കളക്ഷൻ കണക്കുകളാണ് നിലവിൽ പുറത്തു വന്നിരിക്കുന്നത്. കേരളത്തിൽ നിന്നു മാത്രം 36.2 കോടി രൂപയും ഇതര സംസ്ഥാനങ്ങളിൽ നിന്ന് 6.85 കോടി രൂപയുമാണ് ചിത്രം നേടിയത്. വിദേശത്ത് നിന്ന് 4.371 മില‍്യൺ ഡോളർ അതായത് 39.55 കോടി ചിത്രത്തിന് നേടാൻ സാധിച്ചു. ആഗോള ബോക്സ് ഓഫിസിൽ 20 ദിവസം കൊണ്ട് 82.60 കോടിയാണ് ചിത്രം നേടിയത്.

Leave a Reply

Your email address will not be published.