തിരുന്നാവായ:കേരള ചരിത്രത്തിലെ സാംസ്കാരികവും,പൈതൃകവും മത സൗഹൃദപരവുമായ വാണിജ്യ മേളയായിരുന്നു മാമാങ്കം. മഹോത്സവത്തിന് സ്മരണക്കായി മാമാങ്കം മെമ്മോറിയൽ ട്രസ്റ്റും റി എക്കൗ തിരുന്നാവായയും നടത്തുന്ന മാമാങ്ക മഹോത്സവം 2026ന്റെ വിളമ്പരം മുഖ്യ രക്ഷാധികാരി ബ്രഹ്മശ്രീ ആഴ്‌വാഞ്ചേരി തമ്പ്രാക്കൾ നിർവഹിച്ചു. നാവാമുകുന്ദാ ക്ഷേത്രത്തിന് സമീപം പടിഞ്ഞാറേ കടവിൽ നടന്ന ചടങ്ങിൽ റി എക്കൗ പ്രസിഡന്റ് പുവത്തിങ്കൽ റഷീദ് അദ്ധ്യക്ഷത വഹിച്ചു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി റിഎക്കൗ യും മാമാങ്കം മെമ്മോറിയൽ ട്രസ്റ്റും സംയുക്തമായി മാമാങ്കം മഹോത്സവം നടത്തി വരുന്നു.

2026 ആഘോഷംഫെബ്രുവരി മാസം 1,2 ,3 തീയതികളിലാണ് നടക്കുക.
നാവാമുകുന്ദ ക്ഷേത്രം കർമ്മി നാരായണൻ ഇളയത് റി എക്കൗ സെക്രട്ടറി സതീശൻ കളിച്ചാത്ത് , മാമാങ്ക മെമ്മോറിയൽ ട്രസ്റ്റ് സെക്രട്ടറി എ പി വാഹിദ് . കെ വി ഉണ്ണികുറുപ്പ്,ആതവനാട് മുഹമ്മദ് കുട്ടി. ടി കെ അലവിക്കുട്ടി. കാടാമ്പുഴമുസ്സ ഗുരുക്കൾ, കെ.കെ. റസാക്ക് ഹാജി, കെ.വി മുഹമ്മദ് കുട്ടി, ഷാജി മുളക്കൽ, അയ്യപ്പൻ കുറുമ്പത്തൂർ, ഉണ്ണികൃഷ്ണൻ നടുവട്ടം, സോളമൻ കളരിക്കൽ ജി. മണികണ്ടൻ,ഫസലു അതുളൂർ ,സി കിളർ,അസ്ക്കർപല്ലാർ , ചിറക്കൽ ഉമ്മർ ,തുടങ്ങിയ പങ്കെടുത്തു . അങ്കവാൾ പ്രയാണം, സാംസ്കാരിക ചരിത്ര സമ്മേളനങ്ങൾ, കലാപരിപാടികൾ, സ്മൃതിഘോഷയാത്ര ,ആയോധന പ്രദർശനങ്ങൾ എന്നിവ നടക്കും. സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളെയും ഉൾക്കൊള്ളിച്ചു കൊണ്ടാണ് പരിപാടി സംഘടിപ്പിക്കുനത് .

Leave a Reply

Your email address will not be published.