പാലക്കാട്:അക്യുസ് അക്യുപഞ്ചർ അക്കാദമി സംസ്ഥാന പ്രസിഡണ്ട് ശുഹൈബ് റിയാലുവിനും അക്യുപഞ്ചർ ചികിത്സ ഫെമിന യൂസഫ് ഉൾപ്പെടെയുള്ളവർക്കും എതിരെ കുറ്റിയാടിയിൽ നടന്ന വധശ്രമത്തിലും അക്രമത്തിലും പ്രതിഷേധിച്ച് പാലക്കാട് നഗരത്തിൽ അക്യുപഞ്ചർ പ്രാക്ടീഷണർ അസോസിയേഷന്റെ നേതൃത്വത്തിൽ പാലക്കാട് പ്രതിഷേധ സംഗമവും പൊതുസമ്മേളനവും നടന്നു. അമ്പതോളം പേർ പങ്കെടുത്ത പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തവർ അക്രമികൾക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.അക്യൂഷ് അക്കാദമി സംസ്ഥാന പ്രസിഡണ്ട് ശുഹൈബ് റിയാലു സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. നസീർ ബാവ അധ്യക്ഷത വഹിച്ചു. പാലക്കാട് ജില്ലാ പ്രസിഡന്റ് കെ. സയ്യിദ് അക്രo. സുബൈർ ,ഷബീർ സ്വലാഹി, ബാസിം എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.