
പേരശ്ശന്നൂർ :എൻഎസ്എസ് വളണ്ടിയേഴ്സ് ഹരിത കർമ്മ സേനയുമായി സഹകരിച്ച് പ്ലാസ്റ്റിക് വിരുദ്ധ ബോധവൽക്കരണം നടത്തുന്ന പരിപാടിയായ ടീൻ ഫോർ ഗ്രീൻ എന്ന പരിപാടിയുടെ വളാഞ്ചേരി ക്ലസ്റ്റർ തല ഉദ്ഘാടനം ജി എച്ച് എസ് എസ് പേരശ്ശന്നൂരിൽ നടന്നു. പിടിഎ പ്രസിഡണ്ട് ഒ കെ സേതുമാധവന്റെ അധ്യക്ഷതയിൽ എൻഎസ്എസ് മലപ്പുറം വെസ്റ്റ് കോഡിനേറ്റർ രാജ്മോഹൻ പിടി പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ, പിടിഎ വൈസ് പ്രസിഡണ്ട് മുഹമ്മദ് മുസ്തഫ, എൻഎസ്എസ് വളാഞ്ചേരി ക്ലസ്റ്റർ കോഡിനേറ്റർ എം വി ഷാഹിന അധ്യാപകരായ ശ്രീലത,സലീന എന്നിവർ ആശംസകൾ അർപ്പിച്ചു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ മുഹമ്മദ് അബ്ദുറഹ്മാൻ പദ്ധതി വിശദീകരിച്ചു. പ്രിൻസിപ്പൽ സുലൈഖ എ സ്വാഗതവും വളണ്ടിയർ ഫൈഹ നന്ദിയും പറഞ്ഞു. ഹരിത കർമ്മ സേന അംഗങ്ങളായ ബിന്ദു,സൗമ്യ, സ്മിത, സരിത എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
Leave a Reply