കായിക വകുപ്പ് സംഘടിപ്പിച്ച കളറിംഗ് മത്സരത്തിൽ പങ്കെടുത്ത ശ്രീദ്ധിക പ്രവീണിന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ സർട്ടിഫിക്കറ്റ് സമ്മാനിക്കുന്നു.

തിരൂർ :മന്ത്രി മാമനിൽ നിന്നും സമ്മാനം സ്വീകരിക്കണമെന്ന ശ്രിദ്ധു മോളുടെ ആഗ്രഹം
ഒടുവിൽ സഫലമായി.
സംസ്ഥാന കായിക വകുപ്പ് ലഹരിക്കെതിരെ തിരൂരിൽ നടത്തിയ കുട്ടികളുടെ കളറിംഗ് മത്സരത്തിലെ മത്സരാർത്ഥിയായിരുന്നു 4 വയസുകാരിയായ ശ്രീദ്ധു എന്ന ശ്രീദ്ധിക പ്രവീൺ .
അഞ്ചു വയസ്സിന് താഴെയുള്ള 3500
കുട്ടികൾ അവരുടെ അമ്മമാരുടെ മടിയിലിരുന്നായിരുന്നു
ചിത്രത്തിന് നിറം പകർന്നിരുന്നത്.
മത്സരത്തിൽ പങ്കെടുത്ത കുട്ടികൾക്ക് കായിക വകുപ്പ് മന്ത്രി ഒപ്പിട്ട സർട്ടിഫിക്കറ്റ് നൽകിയിരുന്നു.
മീനടത്തൂർ ഗവ:ഹൈ സ്കൂളിലെ എൽകെജി വിദ്യാർത്ഥിനിയായ
ശ്രീദ്ധിക പ്രവീണും
മത്സരത്തിൽ പങ്കെടുത്തിരുന്നു.
കായിക മന്ത്രി വി. അബ്ദുറഹിമാനിൽ നിന്നും സമ്മാനം
വാങ്ങണം എന്ന മോളുടെ
ആഗ്രഹം കുട്ടിയുടെ
മാതാപിതാക്കളായ
ഒഴൂർ കോറാട് സ്വദേശികളായ മനയിൽ പറമ്പിൽ
പ്രവീണും ശ്രിനയും
പ്രോഗ്രാമിൻ്റെ മുഖ്യ സംഘാടകനായിരുന്ന
മുജീബ് താനാളൂരീനെ അറിയിക്കുകയായിരുന്നു.
അദ്ദേഹം മന്ത്രിയുടെ
ശ്രദ്ധയിൽ കൊണ്ടുവരികയും
മന്ത്രി എത്തി ശ്രീദ്ധികക്ക്
സർട്ടിഫിക്കറ്റും
ട്രോഫിയും സമ്മാനിക്കുകയും
ചെയ്തു..
മന്ത്രി കൊച്ചു ആരാധികക്ക് പ്രത്യേകമായി മധുരവും നൽകി.
മന്ത്രി മാമന് നന്ദി പറഞ്ഞ് ശ്രീദ്ധുവും കുടുംബവും മടങ്ങി.

Leave a Reply

Your email address will not be published.