നിലമ്പൂർ :മുസ്ലിം സർവീസ് സൊസൈറ്റി മലപ്പുറം ജില്ല നിലമ്പൂർ റോക്ക് dale റിസോർട്ടിൽ സംഘടിപ്പിച്ച എക്സിക്യൂട്ടീവ് ഏക ദിന സെമിനാർ ബഹുമാനപ്പെട്ട നിലമ്പൂർ MLA ശ്രീ. ആര്യാടൻ ഷൌക്കത്ത് ഉത്ഘാടനം ചെയ്തു..ജില്ലാ പ്രസിഡന്റ്‌ Dr. കെ. എം. ഹസ്സൻ ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ ബഹുമാനപ്പെട്ട മുനീർ ഹുദവി മുഖ്യ പ്രഭാഷണം നടത്തി.mss സംസ്ഥാന ജനറൽ സെക്രട്ടറി എഞ്ചിനീയർ മമ്മദ്ക്കോയ, പി. ടി.. മൊയ്‌തീൻ കുട്ടി മാസ്റ്റർ സംസ്ഥാന സെക്രട്ടറി കെ. പി. ഫസലുദീൻ, ജില്ലാ വൈസ് പ്രസിഡന്റ്‌ ഒലകര ഉണ്ണി, ജില്ലാ ട്രഷർ സി. അബ്ദുൽ കരീം, ജില്ലാ ജോയിന്റ് സെക്രട്ടറി. വി. പി. ബാബു താനൂർ, നിലമ്പൂർ യൂണിറ്റ് പ്രസിഡന്റ്‌ റഹമത്തുള്ള മൈലാടി, സെക്രട്ടറി ഹകീം ഷാഹിദ് വളാഞ്ചേരി തുടങ്ങിയ പല പ്രമുഖ വ്യക്തിത്വങ്ങളും സംസാരിച്ചു. ചടങ്ങിൽ മലപ്പുറം ജില്ലാ സെക്രട്ടറി കെ. വി. മുഹമ്മദ്കുട്ടി സ്വാഗതവും ജോയിന്റ് സെക്രട്ടറി. ടി. ടി. ബഷീർ വളാഞ്ചേരി നന്ദിയും രേഖപ്പെടുത്തി.

Leave a Reply

Your email address will not be published.