അരീക്കോട് : മാലിന്യ സംസ്കരണ പ്ലാന്റിൽ സുചീകരണത്തിനിടെ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചു. ഊർങ്ങാട്ടീരി വടക്കുംമുറി കളപ്പാറയിലെ സ്വകാര്യ കോഴിമാലിന്യ പ്ലാന്റിലെ വാട്ടർ ട്രീറ്റ്മെൻ്റ് പ്ലാൻ്റിലാണ് മരണം സംഭവിച്ചത്. ആസാം സ്വദേശി സമദ് അലി (20), ബീഹാർ സ്വദേശികളായ ഹിദേശ് ശരണ്യ (46),വികാസ കുമാർ (29) ആണ് മരിച്ചത്

വടക്കുമുറി കളപ്പാറയിൽ ഇന്ന് രാവിലെ 11 മണിയോടെയാണ് മരണം നടന്നത് . കോഴി മാലിന്യങ്ങൾ ഉപയോഗിച്ച് മൃഗങ്ങൾക്ക് ഭക്ഷണം ഒരുക്കുന്ന പ്ലാന്റിലാണ് അപകടമുണ്ടായത്. സ്ഥിരം തൊഴിലാളികളായ ഇവർപ്ലാന്റ് ശുചീകരണത്തിനായി ഇറങ്ങിയപ്പോൾ ശ്വാസ തടസ്സം നേരിട്ടതിനെ തുടർന്നാണ് മരണം സംഭവിച്ചത്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം. മുൻമ്പ് എല്ല് കമ്പനി പ്രവർത്തിരുന്ന പ്രദേശത്ത് തന്നെയാണ് മാലിന്യ സംസ്ക്കരണ പ്ലാൻ്റ് പ്രവർത്തിക്കുന്നത് , നാട്ടുകാരുടെ പരാതിയെ തുടർന്ന് എല്ല് കമ്പനി പൂട്ടിയതോടെയാണ് കോഴിമാലിന്യ സംസ്ക്കരണ പ്ലാന്റ് തുടങ്ങിയത്. പക്ഷികൾക്കും മത്സ്യങ്ങൾക്കും കോഴി മാലിന്യം ഉപയോഗിച്ച് തീറ്റയുണ്ടാക്കുന്ന പ്ലാന്റാണിവിടെ പ്രവർത്തിക്കുന്നത്. 13 തൊഴിലാളികളാണ് ഇവിടെ തൊഴിലെടുക്കുന്നത്. പ്ലാന്റ് ഓപ്പറേറ്റർ വികാസ് വാട്ടർ ട്രീറ്റ്മെൻ്റ് പ്ലാന്റിലേക്ക് ഇറങ്ങി ഒരു മണിക്കൂർ കഴിഞ്ഞിട്ടും കാണാതായതിനെ തുടർന്ന് മറ്റ് രണ്ട്പേരും അന്വേഷിച്ച് എത്തുകയായിരുന്നു. മൂവരെയും കാണാതായതിനെ തുടർന്ന് സഹ പ്രവർത്തകർ പ്ലാൻ്റ് പരിശോധിക്കുന്നതിനിടെയാണ് മൂവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടർന്ന് അരീക്കോട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചതിനെ തുടർന്ന് പോസ്റ്റ്മോർട്ടത്തിന്നായി മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. അരീക്കോട് പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

അരീക്കോട്- ഊ൪ങ്ങാട്ടീരി കളപ്പാറയില്‍ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ച മാലിന്യ പ്ലാന്റ് പ്രവർത്തിക്കുന്നത് സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കാതെ. ഒരു വർഷമായി പ്രവർത്തിക്കുന്ന കോഴി മാലിന്യ സംസ്ക്കരണ പ്ലാന്റില്‍ ഫയർഫോഴിസിന്റെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ഊർങ്ങാട്ടിരി ഗ്രാമ പഞ്ചായത്ത് പ്രവർത്തനാനുമതി നൽകിയത്. പരിസരവാസികൾക്ക് ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് പരാതികള്‍ ഉണ്ടായിരുന്നതായി നാട്ടുകാർ നേരത്തെ ആരോപിച്ചതാണ്. എന്നാല്‍ നാട്ടുകാരുടെ പരാതിയില്‍ നടപടി സീകരിക്കാന്‍ ഊർങ്ങാട്ടിരി ഗ്രാമ പഞ്ചായത്ത് തയ്യാറായിരുന്നില്ല. ഇത്തരം സ്ഥാപനങ്ങള്‍ ആരംഭിക്കാന്‍ ഫയർ സുരക്ഷ സംവിധാനങ്ങളും തൊഴിലാളികളുടെ സുരക്ഷക്ക് ഓക്സിജൻ മാസ്ക്കും നിർബന്ധമായിരിക്കെ ഇത്തരത്തിലുള്ള നടപടികള്‍ സീകരിച്ചിട്ടില്ലന്നാണ് ഗ്രാമ പഞ്ചായത്ത് ജീവനക്കാർ പറയുന്നത്. ഇതര സംസ്ഥാന തൊഴിലാകളായ മൂന്ന് യുവാക്കൾ മരണപ്പെട്ടത് അവരുടെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകണമെന്ന് സഹ തൊഴിലാലികള്‍ ആവശ്യപ്പെട്ടു. പ്ലാന്റ് കെട്ടിടത്തിനോട് ചേർന്നാണ് തൊഴിലാളികള്‍ക്ക് താമസം ഒരുക്കിയത്

Leave a Reply

Your email address will not be published.