വൈക്കം മുഹമ്മദ് ബഷീറിൻ്റെ വിവിധ കഥാപാത്രങ്ങളെ ആവിഷ്കരിച്ച് സ്കൂൾ മുറ്റത്ത് ഒരുക്കിയ ഓർമ്മദിന പരിപാടി ശ്രദ്ധേയമായി . ബഷീറിൻ്റെ കഥാപാത്രങ്ങളായ പാത്തുമ്മയും ആടും ആദ്യമായി സ്കൂൾ മുറ്റത്ത് എത്തിയപ്പോൾ കുട്ടികൾ കൗതുകത്തോടെ നോക്കി നിന്നു. തുടർന്ന് മറ്റു കഥാപാത്രങ്ങളായ കേശവൻ നായർ, മജീദ് , സുഹറ , ആനവാരി രാമൻ നായർ, എട്ടുകാലി മമ്മൂഞ്ഞ്, പൊൻകുരിശ് തോമ, സാറാമ്മ , നാരായണി , ആയിഷക്കുട്ടി, ജമീല ബീവി , യൂസഫ് സിദ്ധീഖ് തുടങ്ങിയ കഥാപാത്രങ്ങൾ പ്രത്യക്ഷപ്പെട്ടപ്പോൾ കുട്ടികളുടെ മനസ്സിൽ വൈക്കം മുഹമ്മദ് ബഷീർ പുനർജ്ജനിച്ചു. പ്രധാനാധ്യാപിക വി.പി മീര മോൾ ബഷീർ ദിന പരിപാടികൾ ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി പി സി സജികുമാർ അദ്ധ്യക്ഷ്യം വഹിച്ചു. എം കെ രമേശൻ ബഷീർ ദിന സന്ദേശം നൽകി. ചടങ്ങിനിടെ പി ടി എ എക്സിക്യൂട്ടീവ് അംഗം ഷഹല വരച്ച ബഷീറിൻ്റെ കാരിക്കേച്ചർ കുട്ടികൾ നിറഞ്ഞ കയ്യടിയോടെ സ്വീകരിച്ചു. പ്രീ പ്രൈമറി ക്ലാസിലെ കുട്ടികളും കഥാപാത്രങ്ങളായി എത്തിയത് പരിപാടിയെ വർണാഭമാക്കി. കാരിക്കേച്ചർ വരച്ച ഷഹലക്ക് പ്രധാനാധ്യാപിക വി പി മീരമോൾ സമ്മാനം നൽകി.

Leave a Reply

Your email address will not be published.