മലപ്പുറം : ബ്രിട്ടീഷ് ഭരണ കാലത്ത് പാട്ടത്തിന് കൊടുത്ത് ഇപ്പോൾ പാട്ടക്കാലാവധി കഴിഞ്ഞ ഭൂമി പിടിച്ചെടുത്ത് ഭൂരഹിതർക്ക് നൽകണമെന്ന് മുൻ മന്ത്രി രമേശ്‌ ചെന്നിത്തല ആവശ്യപ്പെട്ടു. മലപ്പുറം കളക്ടറേറ്റിനു മുന്നിൽ സമരം ചെയ്യുന്ന ആദിവാസികളെ സന്ദർശിച്ചു പിന്തുണ അറിയിച്ച ശേഷം സംസാരിക്കുയായിരുന്നു അദ്ദേഹം. നേരത്തെ ഭൂമി നൽകാമെന്ന് ഉറപ്പ് നൽകിയതാണ്. നാലു മാസം കഴിഞ്ഞിട്ടും കളക്ടർ കരാർ പാലിക്കുന്നില്ല. സമരം പൊളിക്കാൻ വേണ്ടി 10 സെന്റ് വീതം കൊടുത്തു എന്ന് പറയുന്നു. ഒരു ഏക്കറിൽ കൂടുതൽ ഭൂമി ആദിവാസികൾക്ക് കൊടുക്കണം എന്ന സുപ്രീം കോടതി വിധി നടപ്പിലാക്കുന്നില്ല. പാട്ടകാലാവധി കഴിഞ്ഞ തോട്ടം ഭൂമി പിടിച്ചെടുത്ത് വിതരണം ചെയ്തതിനു യു ഡി എഫ് ഭരണ കാലത്ത് ഉദാഹരണമുണ്ട്.ആറളം, സുഗന്ധഗിരി എസ്റ്റേറ്റ് പോലെ. . നൂറു വർഷത്തെ പാട്ടകാലാവധി കഴിഞ്ഞിട്ടും ഭൂമി പിടിച്ചെടുക്കാൻ സർക്കാർ തയ്യാറാകുന്നില്ല. ആദിവാസി സമരം ന്യായമാണ്. പാവങ്ങൾ ആയത് കൊണ്ടാണ് ആദിവാസി സമരത്തെ സർക്കാർ ഗൗനിക്കാത്തത്.വിഷയം സംബന്ധിച്ച് ഇന്ന് തന്നെ മുഖ്യന്ത്രിക്ക് കത്ത് നൽകും. സമരത്തിന് എല്ലാ വിധ പിന്തുണയും നൽകുന്നതായും അദ്ദേഹം പറഞ്ഞു. പി ഉബൈദുല്ല എം എൽ എ, യു ഡി എഫ് ജില്ലാ ചെയർമാൻ പി ടി അജയ്‌മോഹൻ, ഗ്രോ വാസു,എം കെ മുഹ്സിൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.