
തിരൂർ: പരിമിതികൾക്കിടയിലും നാലാം ക്ലാസ് തുല്യതയിൽ തുടങ്ങി നിലവിൽ തിരൂർ തുഞ്ചൻ കോളെജിൽ ബി.എ മലയാളത്തിന്
പഠിക്കുന്ന പയ്യനങ്ങാടി
സ്വദേശിനി സാജിത
അവസാന വർഷ പുസ്തകൾ വാങ്ങാൻ
പണം കണ്ടെത്താൻ കുടകൾ നിർമ്മിച്ചു വിപണിയിലിറക്കി.
മികച്ച ചിത്രകാരി കൂടിയായ സാജിത വരച്ച ചിത്രങ്ങൾ
ഗവർണ്ണർക്കും മന്ത്രിമാർക്കും
നൽകിയിട്ടുണ്ട്.
തിരൂരിൽ നടന്ന ചടങ്ങിൽ
ജില്ലാ പഞ്ചായത്ത് അംഗം വി.കെ.എം ഷാഫി തിരൂർ ചേംബർ
ഓഫ് കോമേഴ്സ് ആക്ടിംഗ് പ്രസിഡണ്ട് പി.പി.അബ്ദുറഹിമാന് നൽകി.
കുട വിപണിയിൽ ഇറക്കി.
കിൻഷിപ്പിലൂടെയാണ്
ആവശ്യമായ പരിശിലനം നേടിയത്.
കുട ആവശ്യമുള്ളവർക്ക്
സാജിതയെ വിളിക്കാവുന്നതാണ്.
9744086253
ഭിന്നശേഷി കുട്ടായ്മയായ വരത്തിൻ്റെ
കോഡിനേറ്റർ
മുജീബ് താനാളൂർ അധ്യക്ഷത വഹിച്ചു.
അബ്ദുൽ കാദർ കൈനിക്കര,
ബഷീർ പുത്തൻവീട്ടിൽ,
കെ.പി. ഒ റഹ്മത്തുള്ള,
വി.കെ.എ റഷീദ്
കെ.സി. അബ്ദുള്ള
എന്നിവർ സംസാരിച്ചു.
Leave a Reply