ചേരുരാൽ എച്ച്.എസ്. എസ് സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് വിദ്യാർത്ഥികളുടെ വൃക്ഷ തൈ വിതരണോത്ഘാടനം പ്രധാന അധ്യാപകൻ പി.സി. അബ്ദു റസാക്ക് നിർവ്വഹിക്കുന്നു.

അനന്താവൂർ : ഭാരത് സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് ചേരുരാൽ ഹയർ സെക്കൻ്ററി സ്ക്കൂൾ പരിസ്ഥിതി ദിനം ആഘോഷിച്ചു. മരം നടൽ , തൈ വിതരണം, ബോധവൽക്കരണം, പോസ്റ്റർ നിർമ്മാണം, ശുചീകരണ പ്രവർത്തനം എന്നിവ നടന്നു. ഫലവൃക്ഷ തൈകളുടെ വിതരണോത്ഘാടനം പ്രധാന അധ്യാപകൻ പി.സി അബ്ദു റസാക്ക് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് കെ.കെ. മുഹമ്മദ് ഫാറൂഖ് അധ്യക്ഷത വഹിച്ചു. ഉപ പ്രധാന അധ്യാപകൻ ഇ.പി. സക്കീർ ഹുസൈൻ, സ്റ്റാഫ്
സെക്രട്ടറി ഇ.പി. ആനന്ദ കൃഷ്ണൻ,ഹാരിസ് മാങ്കടവത്ത്,സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് അധ്യാപകരായ ടി.വി. ജലീൽ, ഹഫ്സത്ത് അടിയാട്ടിൽ , കെ. ആരിഫ , പി.ഷംനത്ത്, ഗ്രൂപ്പ് ലീഡർ പി. ഷംലാൽ , എം.തഖിയുദ്ധീൻ,കെ.
ജയപ്രകാശ്, ടി. നസീഫ് എന്നിവർ സംസാരിച്ചു.

ചേരുരാൽ സ്ക്കൂൾ എസ്. പി. സി. യൂണിറ്റിൻ്റെ പരിസ്ഥിതി ദിനാഘോഷം പ്രിൻസിപ്പൽ ടി.നിഷാദ് ഉദ്ഘാടനം ചെയ്തു. കമ്മ്യൂണിറ്റി പോലീസ് ഓഫീസർ മാരായ എ.എൻ. ജമീർ, കെ. ബീന എന്നിവർ
ബോധവൽക്കരണ ക്ലാസ്സിന് നേതൃത്വം നൽകി.

Leave a Reply

Your email address will not be published.