
ഉറുമ്പുംകുന്ന് ഇ എം എസ് സ്മാരക ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ 1/6/25ഞായറാഴ്ച നഗരസഭ കമ്മ്യൂണിറ്റി ഹാളിൽ ഈ വർഷം എസ് എസ് എൽ സി,+2പരീക്ഷയിൽ വിജയിച്ചവരെ ആദരിച്ചു. വിദ്യാർത്ഥികൾക്ക് പo നോപകരണ വിതരണവും നടത്തി. സിപിഐ (എം)ഏരിയ സെക്രട്ടറി കെ. എസ്. അശോകൻ ഉത്ഘാടനം ചെയ്തു. പ്രശസ്ത മിമിക്രി ആർട്ടിസ്റ്റ്
പ്രദീപ് പൂലാനി മുഖ്യാതിഥിയായി. വായനശാല പ്രസിഡന്റ് പി. എസ്. സന്തോഷ് അധ്യക്ഷനായി. രക്ഷാധികാരി എം. കെ ചന്ദ്രൻ, എ. കെ. പുരുഷോത്തമൻ, ഷീജ മണി,സിനി ഷാജു എന്നിവർ ആശംസകൾ അർപ്പിച്ചു. സെക്രട്ടറി എം.എസ്. സുജിത് സ്വാഗതവും, ട്രഷറർ പി. കെ. വിശ്വംബരൻ നന്ദിയും പറഞ്ഞു.
Leave a Reply