ഡോ.അബുകുമ്മാളി

വേലായുധൻ പിമൂന്നിയൂർ

തേഞ്ഞിപ്പലം:ചേലേമ്പ്രയുടെ ചരിത്രവും വർത്തമാനവും ഉൾകൊള്ളുന്ന പ്രസിദ്ധ ഗ്രന്ഥകാരൻ ചേലേമ്പ്ര ഡോ.അബുകുമ്മാളി രചിച്ച വഴിയും മിഴിയും എന്ന മൂന്നമത് പു സ്തകത്തിന്റെ സംസ്ഥാന തല വിതരണം ഉദ്ഘാടനം മെയ് 10 ന് കോഴിക്കോട് ജെ.ഡി.റ്റിയിൽ നടക്കും. പ്രോഗ്രാമിൽ പ്രശസ്ത കവി പി.കെ.ഗോപി നിർവഹിക്കും.മറ്റു പ്രമുഖ വ്യക്തിത്വങ്ങൾ പരിപാടിയിൽ സംബന്ധിക്കുമെന്നും അബുകുമ്മാളി വ്യക്തമാക്കി.പതിറ്റാണ്ടുകളായി സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിൽ നിറഞ്ഞു നിൽക്കുന്ന കേരളത്തിനകത്തും പുറത്തും,വിദേശ രാജ്യങ്ങളിലും സൗഹൃദ വലയങ്ങളുള്ള ഗ്രന്ഥകാരൻ ഡോ.അബു കുമ്മാളി തൻ്റെ സാമൂഹ്യ സാം സ്‌കാരിക ജീവിതവുമായി ബന്ധപ്പെട്ട നിരവധി അനുഭവങ്ങളിലേക്ക് അനുവാചകരെ വഴി നടത്തുന്ന സവിശേഷ രചനയാണിത്.

വർത്തമാന കാല സാമൂഹ്യ പരിസരങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളും അവയ്ക്കുള്ള പരിഹാര മാർഗ്ഗങ്ങളും ഇതിൽ വരച്ചിടുന്നു.അതോടൊപ്പം ജന്മദേശമായ ചേലേമ്പ്രയുടെ ചരിത്രത്തിലേക്കും വർത്ത മാനത്തിലേക്കും തുലിക നീളുന്നുണ്ട്.
മലയാളികളുടെ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിൽ നടമാടുന്ന ദുഷ് പ്രവണതകളെയും മറ്റു പ്രശ്‌നങ്ങളെയും സവിസ്തരം പ്രദിപാതിക്കുന്ന ഒരു പു സ്തകമാണിത്.ഒരു സാമൂഹ്യ സാംസ്കാരിക പ്രവർത്തകൻ എന്ന നിലയിൽ കണ്ടതും കേട്ടറിഞ്ഞതുമായ വിഷയങ്ങളാണ് ഇതിൽ പ്രമേയമായി അവതരിപ്പിക്കുന്നത്.ഇതിലെ സാമൂഹ്യ വിമർശനം ആരെയെങ്കിലും ഉദ്ദേശിച്ചല്ല. മറിച്ച് നമ്മുടെ സാമൂഹ്യ സാംസ്‌കാരിക പരിസരങ്ങളെ കൂടുതൽ സമ്പന്നമാക്കുക എന്ന സദുദ്ദേശത്തോടെ മാത്രമാണ്.

വിവാഹങ്ങളുമായി ബന്ധപ്പെട്ടു നടമാടുന്ന കോപ്രായങ്ങൾ,പൊങ്ങച്ചങ്ങൾ, ആർഭാടങ്ങൾ.അതേ പോലെ നമ്മുടെ സാമൂഹ്യ സാംസ്കാരിക രംഗങ്ങളെ മലീമസമാക്കി കൊണ്ടിരിക്കുന്ന മറ്റനേകം കാര്യങ്ങൾ തുടങ്ങിയവയെല്ലാം ഇതിൽ പ്രതിപാദിക്കുന്നുണ്ട്.നമ്മുടെ സാമൂഹ്യ ചുറ്റുപാടിൽ നാം നിരന്തരം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾക്ക് പരിഹാര മാർഗ്ഗങ്ങൾ ഇതിൽ നിർദ്ദേശിക്കുന്നുണ്ട്.അത് സ്വന്തത്തോടും മറ്റുള്ളവരോടുമുള്ള അഭ്യർത്ഥന മാത്രമായാണു അനുവാചകർ കരുതേണ്ടത്.അങ്ങനെയാണ് പ്രതീക്ഷിക്കുന്നതും.ഇത് ഇദ്ദേഹത്തിൻ്റെ മുന്നാമത് പുസ്‌തകമാണ്.ഒരു കാർഷിക-പരിസ്ഥിതി പ്രവർത്തകൻ എന്ന നി ലയിൽ പരിസ്ഥിതിയെ സംബന്ധിച്ചും കൃഷിയെ കുറിച്ചുമായിരുന്നു പരിസ്ഥിതിയുടെ മാനിഫെസ്റ്റോ എന്ന പ്രഥമ പുസ്‌തകം.ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും,ദ്വീപ്‌ സമൂഹങ്ങളിലും,വിദേശ രാജ്യങ്ങളിലും നടത്തിയ യാത്രകളെ അധികരിച്ച് എഴുതിയതായിരുന്നു സഞ്ചാരപഥം എന്ന രണ്ടാമത് പുസ്‌തകം.രണ്ടു പുസ്‌തകങ്ങളും വായിച്ച കുമ്മാളിയുടെ സുഹൃത്തുക്കളായ സഹൃദയരിൽ നിന്നും ലഭിച്ച ഒരു നിർദ്ദേശമായിരുന്നു നമ്മുടെ സാമൂഹ്യ പരിസരങ്ങളിലെ വിഷയങ്ങളെ പ്രതിപാദിക്കുന്ന ഒരു പുസ്‌തകം വേണമെന്നത്.ആ നിർദ്ദേശം കൂടി പരിഗണിച്ചാണ് ഈ പുസ്‌തകത്തിന്റെ മൂന്നാമത് പുസ്തകം തയ്യാറാക്കിയത്.മലപ്പുറം ജില്ലയിലെ ചേ ലേമ്പ്രയിൽ കുമ്മാളി കോയ ഹാജിയുടെയും ഫാത്തിമ്മ ക്കുട്ടി ഹജ്ജു മ്മയുടെയും മകനായി 1970ലാണ് ജനനം.പരിസ്ഥിതി,കൃഷി, ബിസിനസ്സ് തുടങ്ങിയ വിഷയങ്ങളിൽ ഗവേഷണ പഠനങ്ങൾ നടത്തുകയും വിദേശ രാജ്യങ്ങളിൽ ഉൾപ്പെടെ വിവിധ സെമിനാറുകളിൽ പ്രബന്ധങ്ങൾ അ വതരിപ്പിക്കുകയുംചെയ്തിട്ടുണ്ട്.കിസാൻലീഗ് സംസ്ഥാന അദ്ധ്യക്ഷ പദവി അലങ്കരിക്കുന്ന ഡോ.അബു കുമ്മാളി യുടെ സേവനങ്ങളെ പരിഗണിച്ച് വിവിധ സംഘടനകൾ ഉപഹാരം നൽകി ആദരിച്ചിട്ടുണ്ട്.മന്ത്രിമാർ, എം.പിമാർ, ഉയർന്ന ഉദ്യോഗസ്ഥർ, ഉന്നത രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവരുമായെല്ലാം പരിസ്ഥിതി, കൃഷി തുടങ്ങിയ വിഷയങ്ങളിൽ ചർച്ചകൾ നടത്തിയിട്ടുണ്ട്. ഭാര്യമാർ: നഫീസ (പനയപ്പുറം),സുനിത (വഴിക്കടവ്) മക്കൾ: ഷമിൽസൈൻ(അൻഫോൻസ ഇംഗ്ലീഷ് മീഡിയം എച് എസ്. എസ്, താമരശ്ശേരി), ഷിജിൽ (സെൻ്റ് പോൾസ് ഇംഗ്ലീഷ് മീഡിയം എച്ച് എസ്.എസ് കോഹിനൂർ).

Leave a Reply

Your email address will not be published.