ഇൻസ്പയർ അവാർഡ് ജേതാവ് ജി. എച്ച്.എസ്.എസ് പെരു വള്ളൂരിലെ എ മുഹമ്മദ് സിയാദ് .

വേലായുധൻ പിമൂന്നിയൂർ

തേഞ്ഞിപ്പലം:പെരുവള്ളൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിന് തുടർച്ചയായി അഞ്ചാം തവണയും ഇൻസ്പെയർ അവാർഡ് തിളക്കം. വിദ്യാർഥികളിലെ നൂതനവും സർഗാത്മകവുമായ ആശയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് നടപ്പിലാക്കുന്ന ഇൻസ്പയർ അവാർഡ്-മനാക് പദ്ധതിയിൽ ഈ വർഷത്തെ അവാർഡിന് പെരുവള്ളൂർ ജി.എച്ച്.എ സ്.എസിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി എ.മുഹമ്മദ്‌ സിയാദ് അർഹനാ യി.പതിനായിരം രൂപയുടെ സ്കോളർഷിപ്പും സർട്ടിഫിക്കറ്റും അടങ്ങുന്നതാണ് അവാർഡ്.കൈയിൽ കൊണ്ടുനടക്കാവുന്ന ഒരു ഉപകരണം ഉപയോഗിച്ച് ഭക്ഷ്യവസ്തുക്കളിലെ വിഷബാധ പരിശോധിക്കുന്നതാണ് സിയാദിന്റെ ആശയം.ടെസ്റ്റ്‌ റിസൾട്ട്‌ മൊബൈൽ ഫോണിലേക്ക് തത്സമയം ലഭിക്കും. സ്കൂളിലെ ഭൗതികശാസ്ത്രം അധ്യാപകൻ കെ. പ്രഗിത്താണ് ആവശ്യമായ മാർഗ്ഗനിർദേശങ്ങൾ നൽകിയത്.കുട്ടിയുടെ ആശയം കേന്ദ്രശാസ്ത്ര സാങ്കേതിക വകുപ്പിന് സ്വീകാര്യമാവുമ്പോഴാണ് ഇൻസ്പെയർ അവാർഡ് നൽകുന്നത്.ഇതേ ആശയം മുൻനിർത്തി കുട്ടിക്ക് ജില്ലാതലത്തിലും അവിടെനിന്ന് അംഗീകരിക്കപ്പെട്ടാൽ സംസ്ഥാനതലത്തിലും പിന്നീട് ദേശീയ തലത്തിലും മത്സരിക്കാം. പെരുവള്ളൂർ വാക്കിയ ലമാട്ടിൽ അമ്പാടൻ ബ ഷീറിൻറെയും കെ.എം. സൈഫുന്നിസയുടെയും മകനാണ്.പ്രധാനാധ്യാകൻ എ.ഹരീഷ് കുമാർ, സീനിയർ അസിസ്റ്റൻറ് കെ.സിന്ധു,സ്കൂൾ എ സ്.എം.സി ചെയർമാൻ എ.പി.അഷ്റഫ്,പി.ടി.എ പ്രസിഡന്റ് കെ.ടി.അൻവർ,സ്റ്റാഫ് സെക്രട്ടറി വി.ഗിരീഷ് എന്നിവരുടെ നേതൃത്വത്തിൽ അധ്യാപകർ സിയാദിനെ അനുമോദിച്ചു.

Leave a Reply

Your email address will not be published.