
മലപ്പുറം : മലപ്പുറം ജില്ലയുടെ പിന്നോക്കാവസ്ഥയുടെ പ്രധാന കാരണം ജനസംഖ്യാധിക്യമാണെന്നും ഏക പരിഹാരം പുതിയ ജില്ല രൂപീകരിക്കാലാണെന്നും രാഷ്ടിയ പാർട്ടികളും സാമൂഹ്യ സംഘടനകളും അംഗീകരിക്കുകയും പ്രമേയം പാസ്സാക്കുകയും ചെയ്ത സാഹചര്യത്തിൽ പുതിയ ജില്ല രൂപീകരിക്കുന്നതിന് സർക്കാർ നടപടി സ്വീകരിക്കണമെന്ന് SDPI സംസ്ഥാന പ്രസിഡന്റ് സി. പി. എ ലത്തീഫ് ആവശ്യപ്പെട്ടു.
മലപ്പുറത്ത് SDPI മലപ്പുറം മണ്ഡലം കമ്മിറ്റി തിരൂർ ജില്ല പ്രക്യാപിക്കുക’ എന്ന മുദ്രാവക്യമുയർത്തി SDPI മലപ്പുറം മണ്ഡലം കമ്മിറ്റി നടത്തിയ വാഹന പ്രചരണ ജാഥയുടെ സമാപന യോഗം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.സാദിഖ് നടുത്തൊടി വിഷയമവതരിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് സി.പി നമ്പ്റുദ്ദീൻ ബാവ അദ്ധ്യക്ഷതബ്ഹിച്ചു. യൂനുസ് വെന്തൊടി പറമ്പൻ അബ്ദുൽ മജീദ് മാനു സൈനുദ്ദീൻ വലിയാട് റഷീദ് ചെമ്മങ്കടവ് എന്നിവർ പ്രസംഗിച്ചു.

Leave a Reply