
തലക്കാട് : ജോലി ആവശ്യാർത്ഥം വിദേശത്തേക്ക് പോകുന്ന
മലപ്പുറം ജില്ലാ എം.എസ്.എം
സെക്രട്ടറിയും പരപ്പനങ്ങാടി ഇശാത്ത്
അറബി കോളേജ് ലൈബ്രേറിയനുമായ കുറ്റൂർ പി. നിബ്രാസുൽ ഹഖിന് ആദരവും യാത്രയയപ്പും നൽകി. തെക്കൻ കുറ്റൂർ മേഖല ഇസ്ലാഹി സമിതി സംഘടിപ്പിച്ച ആദരം പരിപാടി പാറപ്പുറത്ത് മുഹമ്മദ് കുട്ടി ഹാജി ഉദ്ഘാടനം ചെയ്തു. ഹുസൈൻ കുറ്റൂർ അധ്യക്ഷത വഹിച്ചു. ടി.വി ജലീൽ മുഖ്യപ്രഭാഷണം നടത്തി. പി. അലി ഹാജി, പാരിക്കാട്ട് ബീരാൻ, ഷംസുദ്ദീൻ അല്ലൂർ, റഷാദ് പറവണ്ണ, എം. അബ്ദുറഹിമാൻ, മൂസ ആയപ്പള്ളി, പി. യാസർ , പി. സക്കരിയ്യ , കെ . മുൻദിർ
എന്നിവർ സംസാരിച്ചു.
Leave a Reply