രവിമേലൂർ

2020 ൽ സ്വന്തം അനുജനെ കമ്പി വടി കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ കേസ്സിൽ തൃശൂർ സെൻട്രൽ ജയിലിൽ തടവിൽ കഴിഞ്ഞു വരുന്ന പോളിനെയാണ് ശിക്ഷിച്ചത്

മാള : 2018 സപ്തംബർ 23 ന് ‍ മാള പോലീസ് സ്റ്റേഷൻ പരിധിയിലെ കുമ്പിടിയിൽ വെച്ച് വൈകീട്ട് 6.30 മണിയോടെ പ്രതിയുമായി ഉണ്ടായ വാക്കുതര്‍ക്കത്തെത്തുടര്‍ന്നുള്ള വൈരാഗ്യത്താൽ ചാലക്കുടി താലൂക്ക് ആലത്തൂര്‍ കുമ്പിടി നാലുകണ്ടന്‍ വീട്ടില്‍ ജോസ് 67 വയസ്സ് എന്നയാളെ അടയ്ക്കാമര വാരി കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ കേസ്സിൽ പ്രതിയായ ചാലക്കുടി ആലത്തൂർ വില്ലേജ് കുമ്പിടി ദേശം നാലു കണ്ടൻ വീട്ടില്‍ പോള്‍ 68 വയസ്സ് എന്നയാളെയാണ് ജീവപര്യന്തം കഠിന തടവിനും, 50,000/- രൂപ പിഴയടക്കുന്നതിനും തൃശൂർ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി പി.പി. സെയ്തലവി ശിക്ഷ വിധിച്ചത്. പിഴയടക്കാത്ത പക്ഷം ഒരു വർഷം കൂടി അധിക തടവ് അനുഭിവക്കേണ്ടി വരും.

2018 സപ്തംബര് 23 ന് ‍ മാള പോലീസ് സ്റ്റേഷൻ പരിധിയിലെ കുമ്പിടിയിൽ വെച്ച് വൈകീട്ട് 6.30 മണിക്കാണ് കൊലപാതകം നടന്നത്. പ്രതിയായ പോള്‍ ബന്ധുവായ ജോസിനെ മകന്റെ വിവാഹത്തിന് ക്ഷണിച്ചിരുന്നു. വിവാഹം ക്ഷണിച്ച രീതിയെ കുറിച്ച് സംഭവദിവസം വൈകീട്ട് ഇരുവരും ‍ തമ്മില്‍ വാക്കുതർക്കം നടന്നിരുന്നു. ഇതിനെ തുടർന്ന് വീണ്ടും ഉണ്ടായ വാക്കുതർക്കത്തിൽ വൈകീട്ട് 06.30 മണിയോടെ മാള കുമ്പിടിയിലെ റോഡിൽ വെച്ച് അടയ്ക്കാമര വാരി കൊണ്ട് അടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. പരിക്കേറ്റ ജോസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആശുപത്രിയില്‍ വെച്ച് മരണപ്പെടുകയായിരുന്നു.

ഈ കേസിൽ ജാമ്യത്തിലിറങ്ങിയ പോൾ  2020 സെപ്റ്റംബർ 22 ന്  ൽ പ്രതിയുമായി പലപ്പോഴായി ഉള്ള വഴക്കിനെ തുടർന്നുള്ള വൈരാഗ്യത്താൽ  അനുജനായ  ആന്റു 26 വയസ് എന്നയാളെ  കമ്പി വടികൊണ്ട് പല തവണ അടിച്ച് കൊലപ്പെടുത്തിയിരുന്നു. ഈ സംഭവത്തിന് മാള പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ്സിൽ ഇരിങ്ങാലക്കുട അഡീ ജില്ലാ സെഷന്‍സ് കോടതി പോളിനെ ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചിട്ടുള്ളതും പോള്‍ ഇപ്പോള്‍ തൃശൂർ സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിച്ച് വരികയുമാണ്. 


കേസ്സില്‍ പ്രോസിക്യൂഷന്‍ ഭാഗം തെളിവിലേക്കായി കുറ്റപത്രത്തിൽ ഉണ്ടായിരുന്ന 22 സാക്ഷികളിൽ 13 സാക്ഷികളെ വിസ്തരിക്കുകയും 20 രേഖകളും 3 തൊണ്ടിമുതലുകളും ഹാജരാക്കുകയും ചെയ്തു. ഈ കേസ്സിൽ ദൃസാക്ഷിയായ എ‍യ്ഞ്ചല്‍ എന്നവരായിരുന്നു. ഡൽഹിയിൽ ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്യുന്ന ഏയ്ഞ്ചലിന് കോടതിയിൽ നേരിട്ട് ഹാജരാകാൻ സാധിക്കാതെ വന്നതിനാൽ ജില്ലാ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കോടതിയില്‍ പ്രത്യേകം ഹര്‍ജി നല്‍കി പ്രധാനസാക്ഷിയായ അവരെ വീഡിയോ കോൺഫറൻസ് മുഖേനെ വിസ്തരിക്കുകയായിരുന്നു. ക്രിമിനല്‍ പശ്ചാത്തലമുള്ള പ്രതിക്ക് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ നല്‍കണമെന്ന പ്രോസിക്യൂഷനു വേണ്ടി ഹാജരായ ജില്ലാ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ & ഗവ. പ്ലീഡര്‍ കെ.ബി. സുനില്‍കുമാറിന്റെ വാദങ്ങള്‍ പരിഗണിച്ചാണ് കോടതി ശിക്ഷ വിധിച്ചത്.

മാള പോലീസ് സ്റ്റേഷൻ അന്നത്തെ  ഇൻസ്പെക്ടർ ആയിരുന്ന കെ.കെ. ഭൂപേഷ്, സബ് ഇന്‍സ്പെക്ടര്‍ നീൽ ഹെക്റ്റർ ഫെർണാണ്ടസ് എന്നിവരാണ് അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. വിസ്താര വേളയിൽ പ്രൊസിക്യൂഷൻ നടപടികൾ പോലീസ് ലെയ്സൺ ഓഫീസറായ ഗ്രേഡ് സബ് ഇന്‍സ്പെക്ടര്‍ വി.എം. ജോൺ ഏകോപിപ്പിച്ചു.

Leave a Reply

Your email address will not be published.