തിരൂർ :മിസ്റ്റർ ആൻഡ് മിസ് മലപ്പുറം മത്സരം 2, 3 തിയ്യതികളിൽ തിരൂർ ടൗൺഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
മത്സരം സംസ്‌ഥാന കായിക വകുപ്പു മന്ത്രി വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യും.

ജില്ലാ ബോഡി ബിൽഡിംഗ് ആൻഡ് ഫിറ്റ്നസ് അസോസിയേഷനും ജില്ലാ ‌സ്പോർട്സ് കൗൺസിലും ഫിറ്റ്നസ് സ്റ്റുഡിയോ ജിമ്മിൻ്റെയും സംയുക്താഭിമുഖ്യത്തിലാണ് മത്സരം.

സ്പോർട്സ് കൗൺസിലിൻ്റെ നിരീക്ഷണത്തിൽ നടക്കുന്ന മത്സരത്തിൽ
സീനിയർ, ജൂനിയർ, സബ് ജൂനിയർ, മാസ്‌റ്റേഴ്‌സ്, ഫിസിക്കലി ചലഞ്ച്,മെൻ സ്പോർട്സ് ഫിസിക്, വുമൺ സ്പോർട്സ് ഫിസിക് തുടങ്ങിയ കാറ്റഗറികളിൽ വെയിറ്റ് അടിസ്ഥാ നത്തിലാണ് മത്സരങ്ങൾ നടക്കുന്നത്.
11-ാളം അംഗീകൃത ക്ലബ്ബുകളിൽ നിന്നായി 600ലേറെ മത്സരാർത്ഥികൾ പങ്കടുക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.
ഭാര നിർണയത്തോടെയാണ് മത്സരത്തിന് തുടക്കം കുറിക്കുക.
വെള്ളിയാഴ്ച്ച ഉച്ചക്ക് ഒരു മണിയോടെ ഭാര നിർണ്ണയം ആരംഭിക്കും.
മത്സര വിജയികൾക്ക് അന്താരാഷ്ട്ര നിരവാരത്തിലുള്ള ട്രോഫികൾക്കും മെഡലുകൾക്കും പുറമേ സ്പോർട്സ് കൗൺസിൽ അംഗീകരിച്ച സർട്ടിഫിക്കറ്റുകളും ക്യാഷ് പ്രൈസുകളും സമ്മാനമായി നൽകും.

ഉദ്ഘാടന ചടങ്ങിൽ കുറുക്കോളി മൊയ്‌തീൻ എം.എൽ.എ,തിരൂർ നഗരസഭാ ചെയർമാൻ കീഴേടത്തിൽ ഇബ്രാഹിം ഹാജി, വൈസ് ചെയർപേഴ്സൺ സിന്ധു മംഗലശ്ശേരി, നഗരസഭാ പ്രതിപക്ഷ നേതാവ് ഗഫൂർ പി. ലില്ലീസ്, തിരൂർ ഡി.വൈ.എസ്‌.പി എ.ജെ ജോൺസൺ, സർക്കിൾ ഇൻസ്പെക്ടർ പി.വിഷ്ണു,
ബോഡി ബിൽഡിങ് അസോസിയേഷൻ ഓഫ് കേരളയുടെ പ്രസിഡൻ്റ് ബാബു ചെറിയാൻ, ജനറൽ സെക്രട്ടറിയും ഐ.ബി.ബി.എഫ് വൈസ് പ്രസിഡൻ്റും അർജുന അവാർഡ് ജേതാവുമായ ടി.വി പോളി എന്നിവർ സംബന്ധിക്കും.

വാർത്താ സമ്മേളനത്തിൽ സ്വാഗത സംഘം ഭാരവാഹികളായ കെ. അബ്ദുല്ലത്തീഫ് നഹ, മുഹമ്മദലി അസീസ്, കെ.കെ മനാഫ്,സി.മുജീബ് റഹ്മാൻ, എം.ഐ ഷഫീഖ്,കെ. കുഞ്ഞിമൊയ്തീൻ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.