
കുറ്റിപ്പുറം:കുറ്റിപ്പുറം അമാന ആശുപത്രിയിൽ ജീവനക്കാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ അതിനു കാരണക്കാരനായ മാനേജരെ ഡിസ്മിസ് ചെയ്യുക മാനേജർക്കെതിരെ കൊലക്കുറ്റത്തിനു കേസ്സ് എടുക്കുക മാനേജ്മെന്റ്ന്റെ ധിക്കാര നടപടി അവസാനിപ്പിക്കുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ചു മലപ്പുറം ജില്ലാ പ്രൈവറ്റ് ഹോസ്പിറ്റൽ എംപ്ലോയീസ് യൂണിയൻ സിഐടിയു ഹോസ്പിറ്റലിലേക്ക് മാർച്ചും ധർണയും നടത്തി. പ്രൈവറ്റ് ഹോസ്പിറ്റൽ എംപ്ലോയീസ് യൂണിയൻ് ജില്ലാ പ്രസിഡൻ്റ് അഡ്വ യു സൈനുദ്ധീൻ ഉദ്ഘാടനം ചെയ്തു. സിറ്റി മണി അധ്യക്ഷനായി ഗണേഷ് ,ഉദയരാജ്, വാഹിദ്, ജിതേഷ്, മണികണ്ഠദാസ് എന്നിവർ സംസാരിച്ചു. സാജൻ പള്ളിയേരി നന്ദി പറഞ്ഞു.
Leave a Reply