Home » Headlines » Page 65

Article Category: Headlines

Article
സീതാറാം യെച്ചൂരിഅന്തരിച്ചു

സീതാറാം യെച്ചൂരിഅന്തരിച്ചു

ന്യൂഡൽഹി: സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി (72) അന്തരിച്ചു. ശ്വാസകോശത്തിലെ അണുബാധയെ തുടർന്ന്‌ ഡൽഹി ഓൾ ഇന്ത്യാ ഇൻസ്‌റ്റിട്യൂട്ട്‌ ഓഫ്‌ മെഡിക്കൽ സയൻസസിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച വൈകിട്ട് മൂന്നരയോടെയാണ് അന്ത്യം.കടുത്ത പനിയെ തുടർന്ന് ആഗസ്ത് 19 നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എയിംസിലെ തീവ്രപരിചരണ വിഭാഗത്തിൽ ഡോക്ടർമാരുടെ മൾട്ടി ഡിസിപ്ലിനറി ടീമിന്റെ മേൽനോട്ടത്തിലായിരുന്നു പരിചരണം. ഇടയ്ക്ക് നില മെച്ചപ്പെട്ടുവെങ്കിലും വീണ്ടും ഗുരുതരാവസ്ഥയിലായി. മൃതദേഹം ഇന്ന് എയിംസിൽ സൂക്ഷിക്കും. 14നു വൈകുന്നേരം മൂന്നുമണിക്കു പാർട്ടിയുടെ നേതൃത്വത്തില്‍ നടക്കുന്ന...

Article
ദറസില്‍ ക്രൂരപീഡനം: ഗുഹ്യഭാഗത്ത് മുളക് പൊടി വിതറി

ദറസില്‍ ക്രൂരപീഡനം: ഗുഹ്യഭാഗത്ത് മുളക് പൊടി വിതറി

തിരുവനന്തപുരം: ദറസില്‍ മതപഠനത്തിനെത്തിയ യുവാവിന് നേരെ ക്രൂര പീഡനം. വിഴിഞ്ഞം സ്വദേശി അജ്മല്‍ ഖാന്‍ (23) ആണ് മര്‍ദ്ദനത്തിന് ഇരയായത്. ദറസില്‍വെച്ച് താനൂര്‍ സ്വദേശിയായ ഉസ്താദ് ഉമൈര്‍ അഷ്‌റഫി(26)യാണ് മര്‍ദ്ദിച്ചത്. കൂത്തുപറമ്പിലെ കിനാവയ്ക്കല്‍ ഇശാത്തുല്‍ ഉലൂം ദറസില്‍വെച്ചാണ് സംഭവം. ഉസ്ദാത് പഠിപ്പിക്കുന്നത് മോശമാണെന്നും വെറുതെ തല്ലുന്നുവെന്നും പുറത്തുള്ള ആളുകളുമായി പങ്കുവെച്ചതാണ് ആക്രമണത്തിന് കാരണമെന്ന് അജ്മല്‍ ഖാന്‍ പറഞ്ഞു. മര്‍ദ്ദനത്തില്‍ പരിക്കേറ്റ അജ്മല്‍ ഖാന്‍ വിഴിഞ്ഞം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. നീണ്ട നാലുമാസം പീഡന കാലമാണെന്നാണ് അജ്മല്‍ ഖാന്‍...

Article
എം ആര്‍ അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ

എം ആര്‍ അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ

തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ. ഡിജിപി ഷെയ്ഖ് ദര്‍വേസ് സാഹിബാണ് സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയത്. അജിത് കുമാറിന്റെ അനധികൃത സ്വത്ത് സമ്പാദനവും കവടിയാറിലെ വീട് നിര്‍മ്മാണവുമുള്‍പ്പടെ പി വി അന്‍വര്‍ മൊഴി നല്‍കിയ അഞ്ച് കാര്യങ്ങളിലാകും അന്വേഷണം. ഡിജിപിയുടെ ശുപാര്‍ശ സര്‍ക്കാര്‍ വിജിലന്‍സ് മേധാവിക്ക് കൈമാറും. അന്വേഷണം പ്രഖ്യാപിച്ചാല്‍ വിജിലന്‍സ് മേധാവി നേരിട്ടാകും കേസ് അന്വേഷിക്കുക. ഘടകകക്ഷികളുടെ സമ്മര്‍ദ്ദത്തിനിടയിലും ഇടതുമുന്നണിയോഗത്തില്‍ എം ആര്‍ അജിത് കുമാറിനെതിരെ ഉടന്‍ നടപടി വേണ്ടെന്ന...

Article
യെച്ചൂരിയുടെ നില അതീവ ഗുരുതരം

യെച്ചൂരിയുടെ നില അതീവ ഗുരുതരം

യെച്ചൂരിയുടെ നില ഗുരുതരം ഡെൽഹി:സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആരോഗ്യ സ്ഥിതി ഗുരുതരമായി തുടരുന്നുവെന്ന്സിപിഎം കേന്ദ്ര കമ്മിറ്റി ഓഫീസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.കടുത്ത ശ്വാസകോശ അണുബാധയെ തുടർന്നാണ് സീതാറാം യെച്ചൂരിയെ ദില്ലി എയിംസിൽ പ്രവേശിപ്പിച്ചത്. തീവ്ര പരിചരണ വിഭാഗത്തിൽ കൃത്രിമ ശ്വാസോച്ഛ്വാസം നല്‍കുകയാണെന്ന് വാര്‍ത്താക്കുറിപ്പില്‍ സിപിഎം കേന്ദ്ര കമ്മിറ്റി അറിയിച്ചു. വിദഗ്ധ ഡോക്ടര്‍മാരുടെ പ്രത്യേക സംഘം ആരോഗ്യസ്ഥിതി നിരീക്ഷിക്കുന്നുണ്ടെന്നും നിലവില്‍ ഗുരുതരാവസ്ഥയിലാണെന്നാണ് അറിയിച്ചിട്ടുള്ളത്.

Article
ഹേമ റിപ്പോർട്ട്: സർക്കാരിന് പ്രഹരം

ഹേമ റിപ്പോർട്ട്: സർക്കാരിന് പ്രഹരം

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാരിനെ വിമർശിച്ച് ഹൈക്കോടതിയി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിൽ എന്ത് നടപടിയെടുത്തുവെന്ന് ഹൈക്കോടതി സർക്കാരിനോട് ചോദിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ പുറത്തുവന്ന വെളിപ്പെടുത്തലുകളില്‍ അന്വേഷണം തുടങ്ങിയെന്നും ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചുവെന്നുമാണ് സർക്കാർ മറുപടി നൽകിയത്. എന്നാൽ സർക്കാരിന് കനത്ത തിരിച്ചടി നൽകിക്കൊണ്ട് ഹേമ കമ്മിറ്റി റിപ്പോ‍ർട്ട് എസ്ഐടിക്ക് കൈമാറാൻ കോടതി നിർദ്ദേശിച്ചു. ഹൈക്കോടതിയുടെ പ്രത്യേക ഡിവിഷന്‍ ബെഞ്ചിന്റേതാണ് നി‍ർദ്ദേശം.

Article
സ്പീക്കറുടെ പേഴ്സണൽ സ്റ്റാഫ് അംഗത്തിൻ്റെ ലൈംഗിക അതിക്രമം

സ്പീക്കറുടെ പേഴ്സണൽ സ്റ്റാഫ് അംഗത്തിൻ്റെ ലൈംഗിക അതിക്രമം

തിരുവനന്തപുരം: സ്പീക്കറുടെ സാന്നിധ്യത്തിൽ സ്പീക്കറുടെ പേഴ്സണൽ സ്റ്റാഫ് അംഗം ട്രെയിനിൽ വച്ച് പെൺകുട്ടിയോട് മോശമായി പെരുമാറി. സ്പീക്കർ ഷംസീറിന്റെ പേഴ്സണൽ സ്റ്റാഫ് അംഗമായ അഭിലാഷാണ് പെൺകുട്ടിയോട് മോശമായി പെരുമാറിയത്. ഇന്നലെ വന്ദേ ഭാരത്ട്രെയിനിൽ വച്ചായിരുന്നു സംഭവം.ആദ്യം പെൺകുട്ടിയാളെ ഇയാളെ വാൺ ചെയ്തിരുന്നു. തുടർന്നും ഉപദ്രവിച്ചപ്പോഴാണ് പെൺകുട്ടി ബഹളം വച്ചത്. ട്രെയിനിൽ റെയിൽവേ പോലീസ് ഉണ്ടായിരുന്നു. ചെങ്ങന്നൂർ എത്തിയതോടെ കൂടുതൽ പോലീസ് ട്രെയിനിലേക്ക് കയറുകയും പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. എന്നാൽ പ്രതിക്കെതിരെ സ്പീക്കർ ഷംസീറും നിന്നതോടെ പോലീസിന്...

Article
പാളത്തിൽ ഗ്യാസ് കുറ്റി: അട്ടിമറി ശ്രമം എന്ന് സൂചന

പാളത്തിൽ ഗ്യാസ് കുറ്റി: അട്ടിമറി ശ്രമം എന്ന് സൂചന

കാൻപൂർ : ട്രെയ്ൻ പാളം തെറ്റിക്കാനുള്ള അട്ടിമറി ശ്രമം പാളി. കാൺപൂരിൽ പാളത്തിൽ എൽപിജി സിലിണ്ടർ വച്ച ചാക്ക് കെട്ട് കണ്ടെത്തി. ഇതു വഴി പോയിരുന്ന കാളിന്ദി എക്സ്പ്രസ് പാളം തെറ്റിക്കാനുള്ള ശ്രമമായിരുന്നുവെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.കാളിന്ദി എക്സ്പ്രസ് ഗ്യാസ് കുറ്റി ഇടിച്ചു തെറിപ്പിച്ചു.സംഭവത്തിൽ റെയ്ൽവേ പോലീസ് അന്വേഷണം ആരംഭിച്ചു. ഫോറൻസിക് വിദഗ്ധർ പരിശോധന നടത്തി. ട്രാക്കിൽ ഇരിക്കുന്ന ചാക്ക് കെട്ട് ലോക്കോ പൈലറ്റ് കണ്ടതാണ് അപകടം ഒഴിവാക്കാൻ കാരണം. സംഭവം സ്ഥലത്തിന് അടുത്തുനിന്ന് പെട്രോളും...

Article
അടുത്ത ഏഴു ദിവസം മഴ

അടുത്ത ഏഴു ദിവസം മഴ

തിരുവനന്തപുരം: കേരളത്തിൽ ശക്തമായ മഴ ലഭിച്ചേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. 7 ജില്ലകളിൽ കലാവസ്ഥ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെലോ അലർട്ട്. ചൊല്ലാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂർ കാസർഗോഡ് ജില്ലകളിലും യെലോ അലർട്ടാണ്. അടുത്ത മണിക്കൂറുകളിൽ പാലക്കാട് ജില്ലയിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത പ്രവചിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം...

Article
സൈബർ കുറ്റകൃത്യം പ്രതിരോധം : കേരളം മുന്നിൽ

സൈബർ കുറ്റകൃത്യം പ്രതിരോധം : കേരളം മുന്നിൽ

ഡൽഹി : സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാർ നടത്തിവരുന്ന ഇടപെടലുകള്‍ക്ക് കേന്ദ്ര അംഗീകാരം. ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററിന്റെ (I4C) ആദ്യ സ്ഥാപക ദിനാഘോഷത്തോടനുബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച പുരസ്കാരങ്ങളിലാണ് കേരളം നേട്ടം കൈവരിച്ചിരിക്കുന്നത്. ‘സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ഓൺലൈൻ കുറ്റകൃത്യങ്ങളിൽ സജീവമായ ഇടപെടൽ’ എന്ന വിഭാഗത്തിലാണ് കേരളത്തെ പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്. ഈ രംഗത്ത് സംസ്ഥാന സര്‍ക്കാര്‍ നടത്തിയ സ്തുത്യർഹമായ പ്രവർത്തനങ്ങളെ പരിഗണിച്ചാണ് പുരസ്കാരം. സെപ്റ്റംബർ 10 ന് ന്യൂഡൽഹിയിലെ വിജ്ഞാന്‍ ഭവനിൽ...

Article
എഡിജിപി അജിത് കുമാറിനെതിരെ നടപടിക്ക് സാധ്യത

എഡിജിപി അജിത് കുമാറിനെതിരെ നടപടിക്ക് സാധ്യത

തിരുവനന്തപുരം: എഡിജിപി എം ആർ അജിത് കുമാറിനെതിരെ സർക്കാർ നടപടി എടുത്തേക്കും. അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റാനാണ് സർക്കാർ തീരുമാനം. പകരം ചുമതല എഡിജിപി എച്ച് വെങ്കിടേശന് നൽകാനാണ് തീരുമാനം. നിലവിലെ അജിത് കുമാർ ലീവിൽ പ്രവേശിച്ചിരിക്കുകയാണ്. ലീവ് നീട്ടാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകുമെന്നാണ് ലഭ്യമായ വിവരം.ഓണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം തന്നെ അജിത് കുമാർ അവധിക്ക് അപേക്ഷിച്ചിരുന്നു. ഈ അവധി നീട്ടാനാണ് ഇപ്പോൾ മുഖ്യമന്ത്രിയുടെ തീരുമാനം.