Home » Headlines » Page 19

Article Category: Headlines

Article
പോക്സോ കേസിൽ എട്ടുപേർ കൂടി അറസ്റ്റിൽ

പോക്സോ കേസിൽ എട്ടുപേർ കൂടി അറസ്റ്റിൽ

പത്തനംതിട്ട: പത്തനംതിട്ടയിൽ ദളിത്‌ പെൺകുട്ടിയെ 64പേർ പീഡിപ്പിച്ചെന്ന പരാതിയിൽ എട്ടുപേർ കൂടി അറസ്റ്റിൽ. പ്രതികളെ ഇന്ന് വിശദമായി ചോദ്യം ചെയ്യും. പെൺകുട്ടിയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും. കേസിൽ അഞ്ചുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.ഇന്നലെ അറസ്റ്റുചെയ്യപ്പെട്ട അഞ്ചുപേരിൽ നാലുപേർക്കെതിരെ ബലാത്സംഗത്തിനും മറ്റൊരാൾക്കെതിരെ കാറിൽ കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു എന്നതിനുമാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇന്നലെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇന്ന് പത്തനംതിട്ട പോലീസ് സ്റ്റേഷനിൽ പുലർച്ചെ രജിസ്റ്റർ ചെയ്ത മൂന്ന് കേസുകളുടെ അന്വേഷണത്തിന്റെ ഭാഗമായാണ് പത്ത് യുവാക്കളെ പോലീസ് കസ്റ്റഡിയിൽ...

Article
തൃണമൂലിന്റെ കൈപിടിച്ച്

തൃണമൂലിന്റെ കൈപിടിച്ച്

ന്യൂഡൽഹി: പിവി അൻവർ തൃണമൂൽ കോൺഗ്രസിലേക്ക്. എൽഡിഎഫ് ബന്ധം ഉപേക്ഷിച്ച നിലമ്പൂർ എംഎൽഎ പിവി അൻവർ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി നേതൃത്വം നൽകുന്ന ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസിലാണ് ചേർന്നത് . തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി അൻവറിനെ പാർട്ടിയിലേക്ക് സ്വീകരിച്ചു. തൃണമൂൽ കോൺഗ്രസ് പാർട്ടിയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ പങ്കുവെച്ച പോസ്റ്റിൽ ഇക്കാര്യം അറിയിച്ചു. രാജ്യത്തെ ജനങ്ങളുടെ ക്ഷേമത്തിനായി ഒരുമിച്ച് പ്രവർത്തിക്കുമെന്നും തൃണമൂൽ കോൺഗ്രസ് വ്യക്തമാക്കി.

Article
വീട് ജപ്തി: മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ വീട്ടമ്മ മരിച്ചു

വീട് ജപ്തി: മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ വീട്ടമ്മ മരിച്ചു

പാലക്കാട്: പട്ടാമ്പിയിൽ വീട് ജപ്തി ചെയ്യാന്‍ എത്തിയ ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ വീട്ടമ്മയുടെ ആത്മഹത്യാ ശ്രമം. പട്ടാമ്പി കീഴായൂർ സ്വദേശി ജയ(48)യാണ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്. 80 ശതമാനം പൊള്ളലേറ്റ ജയ മരിച്ചു. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ഷൊര്‍ണൂര്‍ അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് ആണ് ജപ്തി നടപടി സ്വീകരിച്ചത്. 80 ശതമാനത്തോളം പൊള്ളലേറ്റ ജയയെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിചെങ്കിലും മരിക്കുകയായിരുന്നു.

Article
റിപ്പോർട്ട് നൽകണം

റിപ്പോർട്ട് നൽകണം

ആന എഴുന്നള്ളത്തിലെ അകലവുമായി ബന്ധപ്പെട്ട മാർഗ നിർദേശങ്ങളിലും സർക്കാർ മറുപടി അറിയിക്കണം.

Article
ഭാവഗാനം നിലച്ചു

ഭാവഗാനം നിലച്ചു

സംസ്‌കാരം ശനിയാഴ്ച വൈകീട്ട് മൂന്നരയ്ക്ക് ചേന്ദമംഗലം തറവാട്ട് വീട്ടില്‍ നടക്കും.

Article
ജയിൽ മോചിതരമായി

ജയിൽ മോചിതരമായി

കണ്ണൂർ: പെരിയ ഇരട്ടക്കൊലക്കേസിൽ ഹൈക്കോടതി ശിക്ഷ മരവിപ്പിച്ച നാലു പ്രതികൾ ജയിലിൽനിന്ന് മോചിതരമായി.യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പെരിയ കല്യോട്ടെ ശരത് ലാലിനെയും കൃപേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ശിക്ഷ നടപ്പാക്കുന്നതു ഹൈക്കോടതി ഡിവിഷൻ ബെഞ്ച് മരവിപ്പിച്ചതിനെ തുടർന്നാണ് നാല് പേർ ഇന്ന് പുറത്തിറങ്ങിയത്. മുൻ എംഎൽഎ അടക്കമുള്ള സിപിഎം നേതാക്കളായ പ്രതികൾക്ക് കണ്ണൂർ സെൻട്രൽ ജയിലിന് പുറത്ത് പാർട്ടിയുടെ വൻസ്വീകരണം ലഭിച്ചു. കണ്ണൂർ-കാസർകോട് സിപിഎം ജില്ലാ സെക്രട്ടറിമാരും പി.ജയരാജനുൾപ്പടെയുള്ള പാർട്ടിയുടെ മുതിർന്ന നേതാക്കളും നേരിട്ടെത്തി പ്രതികളെ ജയിലിൽനിന്ന് വരവേറ്റു....