*27 പേര്‍ ഹൈറിസ്‌ക് വിഭാഗത്തില്‍ *മന്ത്രി വീണ ജോര്‍ജ് നേരിട്ടെത്തി പ്രതിരോധപ്രവര്‍ത്തനങ്ങല്‍ വിലയിരുത്തി നിപ സമ്പര്‍ക്ക പട്ടികയില്‍ 461 പേരാണുള്ളതെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ഇതില്‍ മലപ്പുറം ജില്ലയില്‍ 252 പേരും പാലക്കാട് ജില്ലയില്‍ 209 പേരുമാണ് ഉള്‍പ്പെടുന്നത്. 27 പേര്‍ ഹൈ റിസ്‌ക് പട്ടികയിലാണുള്ളത്. മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, എറണാകുളം ജില്ലകളിലാണ് ചികിത്സയിലുള്ളത്. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ള രണ്ട്...
FlashNews:
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
നിപ- പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി: ഡിഎംഒ
ജില്ലയില്‍ മക്കരപ്പറമ്പ് ചെട്ടിയാരങ്ങാടിയില്‍ നിപ ബാധ സംശയിച്ച് 18 വയസ്സുകാരി മരിച്ച സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ഡി.എം.ഒയുടെ അധ്യക്ഷതയില്‍ ജില്ലാ പ്രോഗ്രാം ഓഫീസര്‍മാരുടെയും, എപിഡമോളജിസ്റ്റുകള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗം ചേര്‍ന്നു. കേസ് റിപ്പോര്‍ട്ട് ചെയ്ത സ്ഥലത്ത് ജില്ലാ സര്‍വയലന്‍സ് ഓഫീസര്‍ ഡോ.സി. ഷുബിന്റെ നേതൃത്വത്തിലുള്ള ആരോഗ്യസംഘം സര്‍വയലന്‍സ് നടത്തി. സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടവര്‍, ആരോഗ്യപ്രവര്‍ത്തകര്‍ നിര്‍ദ്ദേശിക്കുന്ന ദിവസം വരെ ക്വാറന്റൈന്‍ പാലിക്കേണ്ടതും കുടുംബാംഗങ്ങള്‍, പൊതുജനങ്ങള്‍,...
എ. പി അസ് ലം റിഹാബിലിറ്റേഷൻ സെൻ്റർ നാടിന് സമർപ്പിച്ചു
കൽപകഞ്ചേരി: ജീവകാരുണ്യ പ്രവർത്തന രംഗത്ത് കാൽ നൂറ്റാണ്ടായി പ്രവർത്തിക്കുന്ന ആനപ്പടിക്കൽ ചാരിറ്റബിൾ ട്രസ്റ്റിന് കീഴിൽ പുതുതായി ആരംഭിച്ച എ.പി അസ് ലം റിഹാബിലിറ്റേഷൻ സെന്റർനാടിന് സമർപ്പിച്ചു.ജീവിതയാത്രയിൽ വീണുപോയ മനുഷ്യരെ കൈപിടിച്ചുയർത്താനും വിവിധ വൈകല്യങ്ങൾ കൊണ്ട് ദുരിതമനുഭവിക്കുന്ന കുഞ്ഞുങ്ങൾക്ക് ആശ്വാസമേകാനും ഉദ്ദേശിച്ചുകൊണ്ടാണ് റിഹാബിലിറ്റേഷൻ സെന്റർ പ്രവർത്തിക്കുന്നത്. കൽപകഞ്ചേരി, വളവന്നൂർ, ചെറിയമുണ്ടം, ആതവനാട്, മാറാക്കര എന്നീ പഞ്ചായത്തുകളിലെയും സമീപപ്രദേശങ്ങളിലെയും ശയ്യാവലമ്പികളായ രോഗികളെ കണ്ടെത്തി തികച്ചും സൗജന്യമായി ഫിസിയോതെറാപ്പി ചികിത്സ നൽകിക്കൊണ്ടുള്ള ഒരു സ്ഥിരം സംവിധാനം ട്രസ്റ്റിന് കീഴിൽ 2017 മുതൽ...
ഡോക്ടേഴ്സ് ദിനത്തിൽ ഒരു ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിക്കുന്നു
ചെമ്പ്ര എ എം യു പി സ്കൂൾ SEED ക്ലബ്, ടീം ജൂലൈ & JRC എന്നിവയുടെ ആഭിമുഖ്യത്തിൽ നാളെ (ജൂലൈ 1)ഡോക്ടേഴ്സ് ദിനത്തിൽ ഒരു ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിക്കുന്നു. പങ്കെടുക്കുന്നവർ: Dr.ഹസ്സൻ ബാബുDr. ആശാ വാരിയർ സമയം :ഉച്ചക്ക് 3:00 മണിക്ക്JRC കുട്ടികളും സീഡ് ക്ലബ്ബിലെ കുട്ടികളും അവരുടെ രക്ഷിതാക്കളും പങ്കെടുക്കുന്നു.രക്ഷിതാക്കൾ കൃത്യം 2:45 നു സ്കൂളിൽ എത്തിച്ചേരേണം എന്ന് സ്കൂൾ അധികൃതർ അറിയിച്ചു.
ഭിന്നശേഷിക്കാർക്ക് വേണ്ടി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ്
കിൻഷിപ് സെന്ററും സാന്ത്വന കൂട്ടായ്മയും ചേർന്ന് സംഘടിപ്പിക്കുന്നു തിരൂർ: ഭിന്നശേഷിയുള്ള വ്യക്തികളുടെ ആരോഗ്യം ശ്രദ്ധയിൽ വെച്ച് കിൻഷിപ് റിഹാബിലിറ്റേഷൻ സെന്ററും സാന്ത്വന കൂട്ടായ്മയും ചേർന്ന് സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. 2025 ജൂൺ 26 വ്യാഴാഴ്ച രാവിലെ 8 മണിക്ക് ക്യാമ്പ് കിൻഷിപ് ഹാളിൽ നടക്കും. ആരോഗ്യപരിചരണത്തിൽ വിപുലമായ സേവനങ്ങൾക്കായുള്ള ഈ ക്യാമ്പിൽ വിവിധ മെഡിക്കൽ വിഭാഗങ്ങളിൽ നിന്നുള്ള വിദഗ്ധ ഡോക്ടർമാർ പങ്കെടുക്കുന്നു. ദന്ത വിഭാഗം, ജനറൽ മെഡിസിൻ, നേത്രവിഭാഗം, ഓൺ കോളജ്ജ്, ഇ. എൻ....
തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ കണ്ണ് പരിശോധനക്ക് ഡോക്ടറെത്തി
തിരൂരങ്ങാടി :വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ കണ്ണ് പരിശോധനക്ക് ഡോക്ടറെത്തി. ഇനി മുതല്‍ ആഴ്ച്ചയില്‍ മൂന്ന് ദിവസം ഡോക്ടറുടെ സേവനം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലുണ്ടാകുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആര്‍ രേണുഖ അറിയിച്ചു. ആശുപത്രിയില്‍ നിലവിലുണ്ടായിരുന്ന ഡോക്ടര്‍ അസുഖത്തെ തുടര്‍ന്ന് ലോങ്ങ് ലീവിലാണ്. ഈ സാഹചര്യത്തിലാണ് വര്‍ഷത്തിലേറെയാണ് കണ്ണ് പരിശോധന നടക്കാതിരുന്നത്. ഇതേ തുടര്‍ന്ന് തിരൂരങ്ങാടി മണ്ഡലം മുസ്ലീം യൂത്ത്‌ലീഗ് പ്രസിഡന്റ് യു.എ റസാഖ് ജില്ലാ മെഡിക്കല്‍ ഓഫീസർക്ക് പരാതി നല്‍കുകയും ചര്‍ച്ച നടത്തുകയും ചെയ്തിരൂന്നു....
ഭീഷണിയായ് കോവിഡ് 19 പുതിയ വകഭേദവും
ആഗോളതലത്തിൽ അപകടസാധ്യത “ഉയർന്ന” നിലയിൽ തന്നെയെന്ന് ലോകാരോഗ്യ സംഘടന ജിദ്ദ: കൊറോണാ വൈറസിന്റെ തുടർച്ചയായ പരിണാമങ്ങൾ അണുബാധയുടെ പുതിയ തരംഗങ്ങളിലേക്ക് നയിച്ചേക്കാമെന്നും സംഘടന പുറത്തിറക്കിയ മുന്നറിയിപ്പ് തുടർന്നു. പുതിയ വകഭേദം (NB.1.8.1) ആവിർഭവിച്ചതോടെ കോവിഡ് 19 അണുബാധകളുടെ വർദ്ധനവ് ഉണ്ടാകുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി. അതേസമയം, പുതിയ വകഭേദം ഇപ്പോഴും പഠനത്തിലാണെന്നും മുൻ വകഭേദങ്ങളെ അപേക്ഷിച്ച് പുതുതായി കണ്ടെണ്ടത്തിയ വകഭേദം ഗുരുതരമായ ആരോഗ്യ അപകടമുണ്ടാക്കുന്നില്ലെന്നും ലോകാരോഗ്യ സംഘടന വിവരിക്കുന്നുണ്ട്. വൈറസിന്റെ സീസണൽ പാറ്റേണുമായി നിലവിലെ വർദ്ധനവ്...
നാലുക്കെട്ട് കുടുംബരോഗ്യ ലബോറട്ടറിക്ക് കേന്ദ്ര എൻ.എ.ബി.എൽ അംഗീകാരം
കൊരട്ടി: കൊരട്ടി ഗ്രാമ പഞ്ചായത്തിന് കീഴിൽ വരുന്ന നാലുകെട്ട് കുടുംബരോഗ്യ കേന്ദ്രം ലബോറട്ടറിക്ക് നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ടെസ്റ്റിംഗ് ആൻഡ് കാലിബ്രേഷൻ ലബോറട്ടറീസ് (NABL) അംഗീകാരo ലഭിച്ചു. തൃശൂർ ജില്ലയിൽ തന്നെ ആദ്യം ആയാണ് ഒരു സർക്കാർ കുടുംബാരോഗ്യ കേന്ദ്രം ലബോറട്ടറിക്ക് എൻ എ ബി എൽ അംഗീകാരം എന്ന നേട്ടം ലഭിക്കുന്നത് . ഗുണനിലവാരം ഉള്ള ലബോറട്ടറി പരിശോധന സംവിധാനങ്ങൾ, പരിശീലനം നേടിയ ടെക്നീഷ്യന്മാർ, ഗുണമേന്മയും, കൃത്യതയും ഉറപ്പാക്കുന്ന പ്രവർത്തനരീതി എന്നിവയുടെ അടിസ്ഥാനത്തിലാണ് അംഗീകാരം....
കോവിഡ്, സ്വയം പ്രതിരോധം പ്രധാനം: മന്ത്രി വീണാ ജോര്‍ജ്
രോഗലക്ഷണമുള്ളവരും ആശുപത്രികളില്‍ പോകുന്നവരും മാസ്‌ക് ധരിക്കണം മന്ത്രിയുടെ നേതൃത്വത്തില്‍ സ്റ്റേറ്റ് ആര്‍ആര്‍ടി യോഗം ചേര്‍ന്നു തിരുവനന്തപുരം: ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ വലിയ തോതില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ കേരളത്തിലും കോവിഡ് വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ പകരുന്ന ഒമിക്രോണ്‍ ജെഎന്‍ 1 വകഭേദങ്ങളായ എല്‍എഫ് 7, എന്‍ബി 1.8 എന്നിവയ്ക്ക് രോഗ വ്യാപന ശേഷി കൂടുതലാണ്. എന്നാല്‍ തീവ്രത കൂടുതലല്ല. സ്വയം പ്രതിരോധം പ്രധാനമാണ്....
റാഫ 2K25 ഉദ്ഘാടനം നിർവഹിച്ചു
ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട കത്തീഡ്രൽ കെ.സി.വൈ.എം.ന്റെ റൂബി ജൂബിലിയുടെ ഭാഗമായി, മണപ്പുറം മാകെയർ ഡയഗ്നോസ്റ്റിക്സ് ആൻഡ് പോളിക്ലിനിക് ഇരിങ്ങാലക്കുടയും ചേർന്ന് സംയുക്തമായി സംഘടിപ്പിച്ച റാഫ 2K25 – മഹാ സൗജന്യ മെഡിക്കൽ ക്യാമ്പ് ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടൻ ഉദ്ഘാടനം നിർവഹിച്ചു. ഇരിങ്ങാലക്കുട കത്തീഡ്രൽ വികാരിയും കെ.സി.വൈ.എം. ഡയറക്ടറുമായ റെവ. ഡോ. ഫാ. ലാസർ കുറ്റിക്കാടൻ അധ്യക്ഷത വഹിച്ച യോഗത്തിൽ മുഖ്യാതിഥിയായി മണപ്പുറം ഫൌണ്ടേഷൻ സി.എസ്.ആർ. ചീഫ്, ശില്പ ട്രീസ സെബാസ്റ്റ്യൻ സന്നിഹിതയായിരുന്നു. 15ൽ പരം...