രാജ്യത്ത് ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകുന്ന സംസ്ഥാനമാണ് കേരളമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് താനൂർ :രാജ്യത്ത് ഏറ്റവും കൂടുതലാളുകൾക്ക് സൗജന്യ ചികിത്സ നൽകുന്ന സംസ്ഥാനമാണ് കേരളമെന്ന് ആരോഗ്യ-വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണ ജോർജ്. താനൂർ സാമൂഹിക ആരോഗ്യ കേന്ദ്രം താലൂക്ക് ആശുപത്രിയായി ഉയർത്തുന്നതിനായി നിർമ്മിച്ച പുതിയ കെട്ടിട സമുച്ചയം ഒന്നാംഘട്ട ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. വലിയ ചെലവുള്ള കരൾ മാറ്റ ശസ്ത്ര ക്രിയയടക്കം സൗജന്യമായാണ് നൽകുന്നത്. 2021 ൽ രണ്ടര ലക്ഷം...
FlashNews:
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
സംസ്ഥാന അക്വാട്ടിക്ക് ചാമ്പ്യൻഷിപ്പ് : കലിക്കറ്റിന് സ്വർണ തിളക്കം
തിരൂർ ജില്ലാ ആശുപത്രിയിലെ പുതിയ കെട്ടിടം നാടിന് സമർപ്പിച്ചു
തിരൂർ:തിരൂർ ജില്ലാ ആശുപത്രിയിലെ പുതിയ കെട്ടിടം ആരോഗ്യ മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. ജില്ലാ ആശുപത്രിയായി ഉയർത്തിയതിന് ശേഷം പുതിയ 32 പോസ്റ്റുകൾ തിരൂരിൽ അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. വീട്ടിലെത്തി ഡയാലിസിസ് ചെയ്യുന്നതിന് സൗകര്യം ജില്ലാ ആശുപത്രിയിൽ ഒരുക്കിയിട്ടുണ്ട്. ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം വിപ്ലവകരമായ മാറ്റമാണ് ആരോഗ്യ രംഗത്ത് ഉണ്ടായിട്ടുള്ളത്. മാമോഗ്രാം യൂണിറ്റ് പ്രവർത്തിക്കുന്ന ആറ് ആശുപത്രികളിൽ ഒന്നാണ് തീരൂരിലെന്നും മന്ത്രി പറഞ്ഞു. കുറുക്കോളി മൊയ്തീൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ആശുപത്രിയിൽ ആരംഭിച്ച...
കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ നേത്രരോഗ ഒ.പി. തീയേറ്റർ ആരോഗ്യമന്ത്രി ഉദ്ഘാടനം ചെയ്തു
കുറ്റിപ്പുറം:കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ പുതിയ നേത്രരോഗ ഒ പി തിയേറ്റർ ബ്ലോക്കിന്റെ ഉദ്ഘാടനവും നബാർഡ് മാസ്‌റ്റർ പ്ലാൻ ബിൽഡിങ് തറക്കല്ലിടൽ കർമ്മവും ആരോഗ്യമന്ത്രി വീണാ ജോർജ് നിർവ്വഹിച്ചു. വളാഞ്ചേരി, പൊന്മള, കോട്ടക്കൽ കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനവും പരിപാടിയിൽ നടന്നു. എൻഎച്ച്എം ഫണ്ടിൽ നിന്നും 1. 54 കോടി ചെലവഴിച്ചാണ് നേത്രരോഗ വിഭാഗത്തിൻ്റെ പുതിയ ഒ. പി , തിയേറ്റർ കെട്ടിടം നിർമിച്ചത്. നബാർഡ് അനുവദിച്ച 17. 85 കോടി വകയിരുത്തിയാണ് പുതിയ കെട്ടിടം നിർമിക്കുന്നത്....
ഹോമിയോ ആശുപത്രി പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു
കുറ്റിപ്പുറം:കുറ്റിപ്പുറം സർക്കാർ ഹോമിയോ ആശുപത്രിയിൽ 61 ലക്ഷം ചെലവിൽ നിർമിച്ച കെട്ടിടത്തിൻ്റെ ഉദ്ഘാടനം ആരോഗ്യ മന്ത്രി വീണജോർജ് നിർവഹിച്ചു. പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ അധ്യക്ഷത വഹിച്ചു. കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് നസീറ പറത്തൊടി, വൈസ് പ്രസിഡൻ്റ് എം വി വേലായുധൻ, സ്ഥിരം സമിതി അധ്യക്ഷ റമീന, ഡിഎംഒ ഡോ. ഹന്ന യാസ്‌മിൻ വയലിൽ, ജില്ലാ പ്രോഗ്രാം മാനേജർ ഡോ. രവീണ ആർ നമ്പ്യാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം സഹീർ മാസ്റ്റർ , ഗ്രാമ പഞ്ചായത്ത്...
ഖാഇദെ മില്ലത്ത് സെൻ്റർ : വനിതകൾക്ക്ആരോഗ്യ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു
തിരുന്നാവായ : വടക്കേ പല്ലാർ ഖാഇദെ മില്ലത്ത് റിലീഫ് ആൻ്റ് കൾച്ചറൽ സെൻ്റർ വനിതകൾക്ക് വേണ്ടി വൈരങ്കോട് എ.എം. യു.പി സ്ക്കൂൾ ഹാളിൽ ആരോഗ്യ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ ഉദ്ഘാടനം ചെയ്തു.സ്ത്രീ: ആരോഗ്യ പരിചരണം മനസ്സിനും ശരീരത്തിനും എന്ന വിഷയത്തെ ആസ്പദമാക്കിഡോ: എം.പി.സുമയ്യ ക്ലാസ്സ് എടുത്തു.സാബിറ കൊട്ടാരത്ത് അധ്യക്ഷത വഹിച്ചു.കെ.പി. ബുഷറ, എ.പി. സുലൈഖ, കെ.നജ്മുന്നീസ , കെ. സുഹറ എന്നിവർ പ്രസംഗിച്ചു.
എംഇഎസ് കേരളയുടെ ജീവിതശൈലി രോഗ ബോധവൽകരണ ക്യാമ്പ്
തിരൂർ : എംഇഎസ് കേരളയുടെ ഡയമണ്ട് ജൂബിലിയുടെ ഭാഗമായി തിരൂർ യൂണിറ്റും എംഇഎസ് മെഡിക്കൽ കോളേജ് പെരിന്തൽമണ്ണയും സതേൺ റെയിൽവേ മെഡിക്കൽ ഡിപ്പാർട്ട്മെൻ്റം സംയുക്തമായി സംഘടിപ്പിക്കുന്ന ജീവിതശൈലി രോഗ ബോധവൽക്കരണ ക്യാമ്പ് തിരൂർ റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ ഓഗസ്റ്റ് 13, 14 തീയതികളിൽ (ബുധൻ,വ്യാഴം) കാലത്ത് 8.30 മുതൽ ഉച്ചയ്ക്ക് 2. 30 വരെ നടക്കുന്നതാണ് . പ്രമേഹ പരിശോധന, രക്തസമ്മർദ്ദ പരിശോധന, ബോഡി മാസ്സ് ഇൻ്റക്സ് (BMI) കൂടാതെ ജീവിതശൈലി രോഗ ബോധവൽകരണ...
തിരൂർ ജില്ലാ ആശുപത്രി ഓങ്കോളജി ബ്ലോക്ക് ഉത്ഘാടനം നാളെ
9വർഷത്തെ കാത്തിരിപ്പിനു വിരാമം. തിരൂർ : തിരൂർ ജില്ലാ ആശുപത്രി ഓങ്കോളജി സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉത്ഘാടനം ഓഗസ്റ്റ് 12 ന് ഉച്ചക്ക് 2.30 ന് സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് നിർവഹിക്കും. കുറുക്കോളി മൊയ്‌തീൻ എം. എൽ. എ അധ്യക്ഷത വഹിക്കും.ഇതോടെ അർബുദ ചികിത്സാ രംഗത്ത് മലപ്പുറം ജില്ലയുടെയും പ്രത്യേകിച്ച് തിരൂരിന്റെയും ഒരു പതിറ്റാണ്ടു കാലത്തെ കാത്തിരിപ്പിനാണ് വിരാമമാവുന്നത്.2015 ൽ സി. മമ്മുട്ടി എം. എൽ.എ മുൻകയ്യെടുത്താണ് അന്നത്തെ സർക്കാർ പ്രത്യേക ഉത്തരവിലൂടെ തിരൂർ...
തിരൂർ ജില്ലാ ആശുപത്രിയിലെ ഓങ്കോളജി കെട്ടിടം 12 ന് (ചൊവ്വ) തുറക്കും
തിരൂർ :വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട് തിരൂർ ജില്ലാ ആശുപത്രിയിലെ ഓങ്കോളജി വിഭാഗത്തിന്റെ ഉദ്ഘാടനം 12ന് (ചൊവ്വ )മന്ത്രി വീണ ജോർജ് നിർവഹിക്കും. നബാർഡിന്റെ 33.7 കോടിയും ജില്ല പഞ്ചായത്തിന്റെ ഏഴു കോടി രൂപയും ഉപയോഗിച്ചാണ് ഒമ്പത് നില ഓങ്കോളജി ബ്ലോക്ക് നിർമ്മിച്ചത്. 2016 ഫെബ്രുവരിയിലാണ് കെട്ടിട നിർമാണം തുടങ്ങിയത്. 2022ൽ പണി പൂർത്തിയാക്കി പൊതുമരാമത്ത് വകുപ്പ് കെട്ടിടം കൈമാറി. സിവിൽ ഫയർ ആൻഡ് സേഫ്റ്റി ജോലികൾ ജില്ലാ പഞ്ചായത്ത് പൂർത്തീകരിച്ചു.കീമോതെറാപ്പി, റേഡിയേഷൻ തെറാപ്പി, കാൻസർ ഐ.സി.യു, സ്ത്രീകൾക്കും...
നേത്ര പരിശോധന ക്യാമ്പ്
ആലത്തിയൂർ:Khmhss ആലത്തിയൂർ nss യൂണിറ്റിന്റെയും എടപ്പാൾ റൈഹാൻ കണ്ണാശുപത്രി യുടെയും ആഭിമുഖ്യത്തിൽ ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്ക് നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. പി ടി എ പ്രസിഡന്റ് അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പൽ സോണിയ സി വേലായുധൻ, അധ്യാപകരായ ഷബീർ നെല്ലിയാളി, സുവർണ, അഫീല റസാഖ്, സലീന, നൗഫൽ, രാജേഷ്, ജംഷീർ ബാബു, nss പ്രോഗ്രാം ഓഫീസർ ധന്യ സി നായർ എന്നിവർ നേതൃത്വം നൽകി.
മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
രവിമേലൂർ മേലൂർ ഗ്രാമപഞ്ചായത്ത് – കുന്നപ്പിള്ളിഏകത പുരുഷ സ്വയം സഹായ സംഘത്തിൻ്റെ സഹകരണത്തോടെ മോഡേൺ മെഡിസിൻ – ആയുർവ്വേദ –ഹോമിയോ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഏകത പ്രസിഡണ്ട് ശ്രീ.കെ.കെ. ഷാജിയുടെ അദ്ധ്യക്ഷതയിൽ വാർഡ് മെമ്പർ ശ്രീ ബിബിൻ രാജ് ഉദ്ഘാടനം ചെയ്തു. ഡോ: സീന, ഡോ. ശൈലജ., ഡോ:എസ്തർ എന്നിവർ സംസാരിച്ചു. ശ്രീ . ദീപു .കെ.എസ് സ്വാഗതവും, ശ്രീ.ശിവദാസൻ.കെ.വി. നന്ദിയും രേഖപ്പെടുത്തി.