ജില്ലാ കളക്ടര്‍ മലപ്പുറം: അജ്ഞാത വാഹനമിടിച്ചുണ്ടാവുന്ന അപകടങ്ങളില്‍ (ഹിറ്റ് ആന്റ് റണ്‍) മരണപ്പെടുന്നവരുടെ കുടുംബത്തിനും പരുക്കേല്‍ക്കുന്നവര്‍ക്കും നഷ്ടപരിഹാരം ലഭിക്കുന്നതിനായി അപേക്ഷ സമര്‍പ്പിക്കാമെന്ന് ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് അറിയിച്ചു. മരണപ്പെടുന്നവരുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപയും പരുക്കേല്‍ക്കുന്നവര്‍ക്ക് അമ്പതിനായിരും രൂപയുമാണ് നഷ്ടപരിഹാരമായി ലഭിക്കുക. ഹിറ്റ് ആന്റ് റണ്‍ കേസുകളില്‍ നഷ്ടപരിഹാരം നല്‍കുന്നതിനായുള്ള ‘സ്കീം കോമ്പന്‍സേഷന്‍ ടു വിക്ടിംസ് ഓഫ് ഹിറ്റ് ആന്റ് റണ്‍ മോട്ടോര്‍ ആക്സിഡന്റ് സ്കീം 2022’ ന്റെ ജില്ലാതല കമ്മിറ്റി യോഗത്തില്‍ അധ്യക്ഷത വഹിച്ചു...
FlashNews:
നെടിയോടത്ത് സീനത്ത് അന്തരിച്ചു
“മിതമായ മദ്യപാനം ആരോഗ്യത്തിന് നല്ലത്”: തകർന്നടിയുന്ന ശാസ്ത്രീയ മിഥ്യയും യാഥാർത്ഥ്യവും
മലയാളത്തിന് ഒരു ‘ആക്ഷൻ ഹീറോയിൻ’
ചേന്ദമംഗല്ലൂർ ഇസ്ലാഹിയ കോളേജിൽ അധ്യാപക സംഗമം
ജനാധിപത്യത്തിലെ പ്രതിപക്ഷ ശബ്ദവും ഭരണകൂട അടിച്ചമർത്തലും
അഗ്നി ജ്വാലയാകുന്ന പെണ്ണുടലുകൾ: അരങ്ങ് തകർത്ത് അഞ്ജലി ആരവ്
സംസ്ഥാന അക്വാട്ടിക്ക് ചാമ്പ്യൻഷിപ്പ് : കലിക്കറ്റിന് സ്വർണ തിളക്കം
23-ന് സർവകലാശാലാ സേവനങ്ങൾ വൈകും
ജേര്‍ണലിസം കോഴ്സ്സര്ട്ടിഫിക്കറ്റ് വിതരണം
ബിഎൻഎസ്: നിയമപരമായ വിടവും ലൈംഗിക നീതി നിഷേധവും
കേരളത്തെ രക്ഷിക്കാൻ രാഷ്ട്രീയത്തിനപ്പുറം സ ജനകീയ മുന്നേറ്റം ഉയരണം
കെപി ശ്രീധരൻ അന്തരിച്ചു, മൃതദേഹം പഠനാ വശ്യത്തിന് നൽകും
പ്രധാനമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ പ്രതി മാനസിക രോഗി
ഇന്ത്യ ഇന്ന് മതവാദികളുടെ ഭരണത്തിൽ :അശോകൻ ചരുവിൽ
ഹൈക്കോടതി വിധിക്ക് പുല്ലുവില; സർക്കാർ സ്ഥലത്ത് പൈനാപ്പിൾ കൃഷി
ലൂണാർ കലണ്ടർ: സാർത്ഥകമായകാലഗണന: ഹഫീദ് നദ് വി
മാനസരോവര്‍ യാത്രയുടെ ആദ്യ സംഘം ഗാങ്ടോക്കിലെത്തി
മലപ്പുറം ജില്ലാ വിഭജനം ഇനിയും വൈകരുത്
സുന്ദര്‍ പിച്ചൈ ബഹിഷ്കരണം: അങ്ങേയറ്റത്തെ അജ്ഞത
Author: Sreekumar (Sreekumar )
മഴ; തൃശൂർ ജില്ലയില്‍ 11 ക്യാമ്പുകള്‍
മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ അഞ്ച് താലൂക്കുകളിലായി നിലവില്‍ 11 ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. 54 കുടുംബങ്ങളാണുള്ളത്. ഇതില്‍ 72 പുരുഷന്മാരും 79 സ്ത്രീകളും 37 കുട്ടികളും ഉള്‍പ്പെടുന്നു. ചാലക്കുടി- ഒന്ന്, കൊടുങ്ങലൂര്‍- രണ്ട്, കുന്നംക്കുളം- ഒന്ന്, മുകുന്ദപുരം- ആറ്, തൃശൂര്‍- ഒന്ന് എന്നിങ്ങനെയാണ് വിവിധ താലൂക്കുകളിലായി പ്രവര്‍ത്തിക്കുന്ന ക്യാമ്പുകളുടെ എണ്ണം. കഴിഞ്ഞ 24 മണിക്കൂറില്‍ ജില്ലയില്‍ 58.33 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. 17 വീടുകള്‍ ഭാഗികമായും ഒരു വീട് പൂര്‍ണമായും തകര്‍ന്നു....
നോർക്ക റൂട്ട്സ്- കാനറാ ബാങ്ക് പ്രവാസി ബിസിനസ് ലോൺ ക്യാമ്പ് ജൂലൈ 20ന്
പ്രവാസിസംരംഭകര്‍ക്കായി നോർക്ക റൂട്ട്സും കാനറാ ബാങ്കും സംയുക്തമായി സംഘടിപ്പി ക്കുന്ന ബിസിനസ് ലോൺ ക്യാമ്പും എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതിയുടെ നടപ്പുസാമ്പത്തികവര്‍ഷത്തെ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനവും ജൂലൈ 20 മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ ഒമ്പതിന് പി. ഉബൈദുളള എം.എല്‍.എ ഉദ്ഘാടനം നിര്‍വ്വഹിക്കും. ചടങ്ങില്‍ നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. കാനറാ ബാങ്ക് ജനറല്‍ മാനേജരും എസ്.എല്‍.ബി.സി കണ്‍വീനറുമായ പ്രദീപ്. കെ.എസ് മുഖ്യപ്രഭാഷണം നിര്‍വ്വഹിക്കും. നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ്...
പ്രധാനമന്ത്രി മത്സ്യസമ്പദ് യോജന:
ഘടകപദ്ധതികളിലേക്ക് അപേക്ഷിക്കാംകേരളസര്‍ക്കാര്‍ ഫിഷറീസ് വകുപ്പ് മുഖാന്തിരം നടപ്പിലാക്കുന്ന പ്രധാനമന്ത്രി മത്സ്യസമ്പദ യോജന (പി.എം.എം.എസ്.വൈ) പദ്ധതിയുടെ ഘടക പദ്ധതികളായ ലൈവ്ഫിഷ് വെന്‍ഡിങ് സെന്റര്‍, ഫിഷ്‌കിയോസ്‌ക് എന്നിവയിലേക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ള അപേക്ഷകര്‍ ജൂലൈ 25 ന് മുമ്പായി രേഖകള്‍സഹിതം അതത് മത്സ്യഭവനുകളിലോ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലായത്തിലോ അപേക്ഷ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 0494-2420035
സീറ്റ് ഒഴിവ്
വണ്ടൂര്‍ അംബേദ്‌കർ കോളേജ് ഓഫ് ആർട്സ് ആന്റ് സയൻസിൽ (എയ്ഡഡ്) മൂന്നാം സെമസ്റ്റർ ബികോം കോ ഓപ്പറേഷൻ (ഓപ്പൺ, എസ്.സി), ബി.എ ഇക്കണോമിക്സ് (ഓപ്പൺ എസ്.ടി, മാനേജ്‍മെൻറ് എസ്.ടി), ബി.എ ഇംഗ്ലീഷ് ( എസ്.സി), ബി.എസ്.സി മാത്തമാറ്റിക്‌സ് (ഓപ്പൺ എസ്.സി), അഞ്ചാം സെമസ്റ്റർ ബികോം കോ ഓപ്പറേഷൻ (എസ്.സി , എസ്.ടി), ബി.എ ഇംഗ്ലീഷ് ( ഓപ്പൺ എസ്.സി), ബി.എസ്.സി മാത്തമാറ്റിക്‌സ് (ഓപ്പൺ എസ്.സി) എന്നീ കോഴ്സുകളില്‍ സീറ്റ് ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്നവര്‍ ജൂലൈ 29 നു...
ഉമ്മൻചാണ്ടി അനുസ്മരണം ഉദ്ഘാടനം ചെയ്തു
പൊന്നാനി:ഈഴുവത്തിരുത്തി കുമ്പളത്ത് പടിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ അനുസ്മരണം പൊന്നാനി ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് പവിത്രകുമാർ ഉദ്ഘാടനം ചെയ്തു.കെ അബ്ദുൽഅസീസ് അധ്യക്ഷത വഹിച്ചു. പി ശശിധരൻ, ഇ രാധാകൃഷ്ണൻ, യു ജലീൽ, പി ഗഫൂർ, കെ ജമാൽ, ഇ പി ശരവണൻ, കെ സനീഷ്, പി പപ്പൻ, കെ പി മനോജ്, എന്നിവർ പങ്കെടുത്തു സംസാരിച്ചു.
മട്ടന്നൂർ- ഇരിക്കൂർ റോഡിൽ 600 മീ ഭാഗത്ത് പൂർണ്ണ ഗതാഗത നിരോധനം
മട്ടന്നൂർ- ഇരിക്കൂർ റോഡിൽ നായിക്കാലിപ്പാലം മുതലുള്ള 600 മീ ഭാഗത്ത് ജൂലൈ 18 മുതൽ ഇനി ഒരു അറിയിപ്പ് ഉണ്ടാവുന്നതുവരെ അതുവഴിയുള്ള വാഹന ഗതാഗതം പൂർണമായും നിരോധിച്ചു. ഈ ഭാഗത്ത് മണ്ണിടിച്ചിൽ മൂലം അപകട സാധ്യത നേരിടുന്ന സാഹചര്യത്തിലാണ് നിരോധനം ഏർപ്പെടുത്തിയത്. മട്ടന്നൂരിൽ നിന്ന് വരുന്ന വാഹനങ്ങൾ നായിക്കാലിപ്പാലം വഴി ഇരിക്കൂർ ഭാഗത്തേക്കു പോകേണ്ടതാണ്. ഇരിക്കൂർ നിന്ന് വരുന്ന വാഹനങ്ങൾ മണ്ണൂർ പാലം കഴിഞ്ഞ് ഇടതു തിരിഞ്ഞു മട്ടന്നൂർ ഭാഗത്തേക്ക് പോകേണ്ടതാണ് എന്ന് കെ ആർ എഫ്...
വൈദ്യുതി മുടങ്ങും
എടരിക്കോട് 110 കെവി സബ്‌സ്റ്റേഷനിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ ജൂലൈ 19 രാവിലെ 9.30 മുതല്‍ 11.30 വരെ വരെ കോട്ടയ്ക്കൽ ടൗൺ , കക്കാട് , വെന്നിയൂർ, തിരുരങ്ങാടി , പെരുമണ്ണ എന്നി 11 കെ.വി ഫീഡറുകളിൽ വൈദ്യുതി വിതരണം തടസ്സപ്പെടും.
അധ്യാപക ഒഴിവ്
ഒതുക്കുങ്ങൽ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ എച്ച്. എസ്. എസ്. ടി. കൊമേഴ്സ് (സീനിയർ, ജൂനിയർ), അറബിക്, ഇകണോമിക്സ് (സീനിയർ), സോഷ്യോളജി, ഹിസ്റ്ററി, മലയാളം, ഉർദു, പൊളിറ്റിക്കൽ സയൻസ് (ജൂനിയർ) തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ജൂലൈ 20 ന് രാവിലെ ഒമ്പതു മണിക്ക് ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0483 2839492, 9037433270







