എറണാകുളം :എറണാകുളം റൂറൽ ജില്ലയുടെ അറുപതാമത്തെ ജില്ലാ പോലീസ് മേധാവിയായി.ഹേമലത എം. ഐ.പി.എസ്.ചുമതലയേറ്റു. സ്ത്രീകളുടെയും കുട്ടികളുടെയും പ്രശ്നങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുമെന്ന് എസ്.പി പറഞ്ഞു. റൂറൽ ജില്ലയിലെ ലഹരി വിരുദ്ധ പോരാട്ടങ്ങൾ തുടരുമെന്നും എസ്.പി കൂട്ടിച്ചേർത്തു.
റാപ്പിഡ് റെസ്പോൺസ് ആൻ്റ് റെസ്ക്യു ഫോഴ്സിൻ്റെ കമണ്ടാൻ്റ് സ്ഥാനത്ത് നിന്നാണ് റൂറൽ ജില്ലയിലേക്കെത്തുന്നത്. 2017 ബാച്ച് ഐ പി എസ്‌ ഓഫീസറാണ്. ഇൻ്റഗ്രേറ്റഡ് വാട്ടർ റിസോഴ്സ് മാനേജ്മെൻ്റിൽ ബിരുദാനന്തര ബിരുദം നേടി. അട്ടപ്പാടി, പെരിന്തൽമണ്ണ, കോഴിക്കോട് സിറ്റി,
കണ്ണൂർ റൂറൽ, മലബാർ സ്പെഷൽ ഫോഴ്സ് , കെ.എ.പി നാലാം ബറ്റാലിയൻ എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. തമിഴ്നാട് ഈറോഡ് സ്വദേശിയാണ് ഹേമലത എം. ജില്ലാ പോലീസ് മേധാവിയായിരുന്ന ഡോ. വൈഭവ് സക്സേന എൻ.ഐ.എയിൽ ചുമതലയേൽക്കും.

Leave a Reply

Your email address will not be published.