
താനൂർ:നമ്മുടെ രാജ്യം ഭരിക്കുന്ന ഫാസിസ്റ്റ് സർക്കാർ മുസ്ലിങ്ങളുടെ കൈവശ മുള്ള വഖഫ് സ്വത്തുക്കൾ തട്ടിയെടു ക്കുന്നതിന് വേണ്ടിയുള്ള ഗൂഡ തന്ത്രത്തിന്റെ ഭാഗമായി പരിഷ്കരിച്ച് പാസാക്കിയ വഖഫ് നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നിറമരുതുർ പഞ്ചായത്ത് മുസ്ലിം കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിറമരുതൂർ പോസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു,
പ്രതിഷേധ മാർച്ച് മങ്ങാട്ടു അങ്ങാടിയിൽ നിന്നും ആരംഭിച്ചു, മാർച്ച് സുപ്രീം കോടതി അഭിഭാഷകൻ അഡ്വ. കെ . എസ്.മുഹമ്മദ് ഡാനിഷ് ഉൽഘാടനം ചെയ്തു, കോഡിനേഷൻ കമ്മിറ്റി ചെയർമാൻ പി പി അബ്ദുറഹ്മാൻ സിറ്റി അ ദ്യക്ഷത വഹിച്ചു, നിറമരുതൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇസ്മായിൽ പുതുശ്ശേരി മുഖ്യ പ്രഭാഷണം നിർവഹിച്ചു.
കെ എം നൗഫൽ, ചാരാത്ത് ശരീഫ് ഹാജി, എ എം റഷീദലി മുസ്ലിയാർ, കാസിം ബോംബെ സ്റ്റീൽ, കുഞലവി പത്തം പാട്, യാസീൻ ശരീഫ്, ഇബ്രാഹിം മാസ്റ്റർ, സമദ് കെ വി ടി, മജീദ് മുസ്ലിയാർ, എ നീയാസി, കുഞ്ഞി മൊയ്‌ദീൻ മുസ്ലിയാർ, മൂസക്കുട്ടി മാങ്ങാട്ടിൽ എന്നിവർ പ്രസംഗിച്ചു, വി ഇ എം ആസാദ്, അസ്‌ലം കായക്കാട്ടിൽ,കോയകുട്ടി പോകളാത്ത്, ഫിറോസ് നൂർ മൈദാനം, ജമാൽ കലന്തർ, പി പി ഇസ്മായിൽ, അക്ബർ ഉണ്ണിയാൽ, കെ പി ഒ ഷാഫി, കല്ലിങ്ങൽ ഇസ്മായിൽ, ഹമീദ് മുസ്ലിയാർ,സുലൈമാൻ, ഷൌക്കത്ത് നേതൃത്വം നൽകി.
Leave a Reply