ശ്രീമൂലനഗരം :എറണാകുളം ജില്ല ആസൂത്രണ സമിതിയുടെ ബെസ്റ്റ് അവാർഡ് ശ്രീമൂലനഗരം ഗ്രാമപഞ്ചായത്തിന്. 2024 – 25 സാമ്പത്തിക വർഷത്തിൽ 100% പദ്ധതി വിഹിതം ചെലവഴിച്ചതിന്റെ അടിസ്ഥാനത്തിൽ ജില്ലാ ആസൂത്രണ സമിതി ഏർപ്പെടുത്തിയിട്ടുള്ള ബെസ്റ്റ് അവാർഡ് ആണ് ശ്രീമൂലനഗരം ഗ്രാമപഞ്ചായത്ത് കരസ്ഥമാക്കിയത്. കളക്ടറേറ്റിൽ കൂടിയ ജില്ലാ ആസൂത്രണ സമിതി യോഗത്തിൽ വച്ച് ജില്ലാ കളക്ടറുടെയും ആസൂത്രണ സമിതി ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ ജില്ലാ ആസൂത്രണ സമിതി ചെയർമാനും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമായ ശ്രീ മനോജ് മൂത്തേടൻ അവർകളിൽ നിന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ വി എം ഷംസുദ്ദീൻ, സെക്രട്ടറി ശ്രീ അബ്ദുൽ ജലീൽ കെ എം, പ്ലാനിങ് ക്ലർക്ക് ശ്രീമതി സിമി ടി വി എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി.

Leave a Reply

Your email address will not be published.