എംഎൽഎയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ചുങ്കം പെരുമണൽ റോഡ് മന്ത്രി വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യുന്നു

താനൂർ: ‘വികസനങ്ങൾ
സംസാരത്തിലല്ല
പ്രവർത്തനത്തിലാണ്
വേണ്ടതെന്ന് കായിക ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു.
ജനങ്ങളുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ വേണ്ടിയുള്ള
വികസനമായിരിക്കണം
നടപ്പിലാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
താനാളൂർ ഗ്രാമപഞ്ചായത്തിലെ
ചുങ്കം – പെരുമണൽ റോഡ് ഉദ്ഘാടനം നിർവഹിച്ചു
സംസാരിക്കുകയായിരുന്നു അദ്ദേഹം.
എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി
20 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് കോൺക്രീറ്റ് ചെയ്തത്.
ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ മല്ലിക അധ്യക്ഷയായി.
വൈസ് പ്രസിഡണ്ട് വി.അബ്ദുറസാഖ് ‘
അംഗം ഷരീഫ ബഷീർ
കെ. മൊയ്തിൻ കുട്ടി ഹാജി,
പി.പി. ബഷീർ,
സുലൈമാൻ അരിക്കാട്,,
കളത്തിൽ ബഷീർ
എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.