തിരൂർ=- വഖഫ് ഭേദഗതി ബില്ലിനും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ ഭരണത്തിനും എതിരെ ഐക്യ ജനാധിപത്യം മുന്നണി നിറമരുതൂർ പഞ്ചായത്ത് കമ്മിറ്റി രാപ്പകൽ സമരം സംഘടിപ്പിച്ചു, കെപിസിസി സെക്രട്ടറിയും ചാനൽ ചർച്ചകളിലെ കോൺഗ്രസ് വക്താവുമായ കെ പി നൗഷാദ് അലി പഞ്ചാര മൂലയിൽ വച്ച് നടന്ന രാപ്പകൽ സമരം ഉദ്ഘാടനം ചെയ്തു, നിറമരുതൂർ പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി ചെയർമാൻ ദാസൻ അധ്യക്ഷത വഹിച്ചു

കൽപകഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും LGML സംസ്ഥാന സെക്രട്ടറിയുമായ ഡോക്ടർ കെ പി വഹീദ മുഖ്യപ്രഭാഷണം നിർവഹിച്ചു,, മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ വി കെ എം ഷാഫി, ഡിസിസി സെക്രട്ടറിമാരായ ഒ, രാജൻ, പി വാസുദേവൻ, YP ലെത്തിഫ്, വനിതാ ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഷാഹിന നിയാസി, നിറമരുതൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇസ്മായിൽ പുതുശ്ശേരി, താനൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡണ്ട് സിപി ഹനീഫ് മാസ്റ്റർ, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സജിമോൾ കാവീട്ടിൽ, മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് ചാരാത്ത് ശരീഫ് ഹാജി, മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡണ്ട് റസാഖ് കമ്മുട്ടകത്ത്, എന്നിവർ പ്രസംഗിച്ചു, യുഡിഎഫ് പഞ്ചായത്ത് ജനറൽ കൺവീനർ കെ എം നൗഫൽ സ്വാഗതവും നിയാസി നന്ദിയും പറഞ്ഞു, കെ പി കോയ മൊയ്തീൻ, കെ പി ബാപ്പു ഹാജി, മുനീറ മാടമ്പാട്ട്, വി എം ഇഖ്ബാൽ, ഐ പി ഷാജിറ, സീനത്ത് പുതിയ കടപ്പുറം, ആഫിയ നൗഫൽ, മൂസ പരനേകാട്, മോഹനൻ മങ്ങാട്, കൃഷ്ണൻ നമ്പൂതിരി, കുമാരൻ തോലന്റകത്ത്, പി പി അക്ബർ, കെ കെ ഷെരീഫ് എന്ന ബാവ കെ ഇ കെ റഹ്മത്തുള്ള, സി എം ടി നസറുദ്ദീൻ ഷാ, പി പി ഇസ്മായിൽ , യാക്കൂബ് ചക്കര മൂല, ബാവ പത്താംപാട് എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published.