
തിരൂർ :മുസ്ലിം സർവീസ് സൊസൈറ്റി യുടെ സ്റ്റേറ്റ് എക്സിക്യൂട്ടീവ് meeting തീരുർ കോണ്ടിനെന്റൽ ഹോട്ടലിൽ വെച്ച് നടത്തി. ചടങ്ങിൽ അഡ്വക്കേറ്റ് അബൂബക്കർ സാഹിബ് അധ്യക്ഷത വഹിച്ചു. Mss മലപ്പുറം ജില്ല പ്രസിഡന്റ്Dr. ഹസ്സൻ ബാബു സ്വാഗതം പറഞ്ഞ ചടങ്ങിൽ ജീവ കാരുണ്യ പ്രവർത്തനത്തിനുള്ള പ്രത്യേക പുരസ്കാരം aak ഗ്രൂപ്പ് ചെയർമാനും വ്യവസായ പ്രമുഖനുമായ കുറ്റൂർ ബാവഹാജിക്കു നൽകി. Mss സ്റ്റേറ്റ് ജനറൽ സെക്രട്ടറി എഞ്ചിനീയർ മമ്മദ് കോയ പൊന്നാട അണിയിച്ചു ആദരിച്ചു. ചടങ്ങിൽ സ്റ്റേറ്റ് വൈസ് പ്രസിഡന്റ് നിസാമുദീൻ,അഡ്വക്കേറ്റ് പി. വി. സൈനുദ്ധീൻ സ്റ്റേറ്റ് സെക്രട്ടറി കെ. പി. ഫസലുദീൻ, സ്റ്റേറ്റ് എക്സിക്യൂട്ടീവ് മെമ്പർ നിയാസ് പുളിക്കലകത്തു, സെക്രട്ടറിമാരായ ൻ. ഹബീബ്, പി. എം. അബ്ദുൽ നാസർ, എ. നജീർ തുടങ്ങിയ പ്രമുഖർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ. വി. മുഹമ്മദ് കുട്ടി നന്ദി പറഞ്ഞു. ന്യുന പക്ഷങ്ങൾക്ക് നേരെ വർധിച്ചു വരുന്ന അസഹിഷ്ണുതക്കെതിരെ യോഗം ഉൽക്കണ്ട രേഖപ്പെടുത്തി.
Leave a Reply