മേലൂർ. ബാലസംഘം ചാലക്കുടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന കുട്ടികളുടെ വേനൽതുമ്പി ചാലക്കുടി ഏരിയ പര്യടനം ആരംഭിച്ചു. ഏരിയ പര്യടനത്തിൻ്റെ ഉദ്ഘാടനം ബാലസംഘം സംസ്ഥാന പ്രസിഡൻ്റ് ഡി. എസ് സന്ദീപ് ഉദ്ഘാടനം ചെയ്തു. ബാലസംഘം ഏരിയ പ്രസിഡൻ്റ് അർജുൻ പി.ആർ അധ്യക്ഷത വഹിച്ചു. പന്തുകളി, കെണി, ബെച്ചുട്ടിയ സച്ചാട്ട തുടങ്ങിയ ലഘുനാടകങ്ങളും, നൃത്ത ശിൽപങ്ങളും 27 കുട്ടികൾ അടങ്ങിയ വേനൽ തുമ്പികൾ അവതരിപ്പിച്ചു.

ബാലസംഘം സംസ്ഥാന ജോയിൻ്റ് സെക്രട്ടറിമാരായ മുഹമ്മദ് അഷറഫ്, യശ്വാന്ത് കൃഷ്ണ, ഇ. എസ് നടാഷ , അഡ്വ കെ ആർ സുമേഷ്, പി ആർ സന്തോഷ്, എം.എം. രമേശൻ, പി.പി. ബാബു, കെ.വി. അഭയൻ, കെ.ആർ സന്തോഷ്,ഇ.എസ് അഭിഷേക്, വി.എം കരിം , രമ്യ വിജിത്ത് എന്നിവർ പ്രസംഗിച്ചു. വേനൽജാഥ പര്യടനം തുടർന്ന് ഉള്ള ദിവസങ്ങളിൽ വെറ്റിലപ്പാറ,കുറ്റിച്ചിറ, നായരങ്ങാടി, പോട്ട, വി ആർ പുരം, ഗാന്ധിനഗർ , മേലൂർ പള്ളിനട , കട്ടപ്പുറം, കോനൂർ, അന്നനാട് , പറയംകുന്ന് തുടങ്ങിയ സ്ഥലങ്ങളിൽ പര്യാടനം നടത്തും.

Leave a Reply

Your email address will not be published.