തിരൂർ: വെട്ടത്തുനാട് പ്രാദേശിക ചരിത്ര പഠനസമിതിയുടെ നേതൃത്വത്തിൽ മെയ് അവസാനവാരത്തിൽ നടത്താൻ പോകുന്ന നാം നമ്മെ അറിയുക അനുസ്മരണ ജലയാത്രയുടെ ഒരുക്കങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ട്
തീരദേശ നായർപട മാപ്പിള കൂട്ടുകെട്ടിൽ പോർച്ചുഗീസ് ആധിപത്യത്തിനെതിരായി യുദ്ധവിജയ സ്മരണയുമായി വെട്ടത്തുനാട് ചരിത്രരചനാ പoനസമിതി യോഗം ലോക പൈതൃക ദിനത്തിൽ (ഏപ്രിൽ 18നു) വെട്ടം തീണ്ടാപടി മദ്രസയിൽ വെച്ച് വാർഡ് മെമ്പർ എപി സുനന്ദയുടെ അധ്യക്ഷതയിൽ പ്രൊഫസർ വിപി ബാബു പ്രാദേശി ചരിത്ര രചനാ പഠനസമിതി ജില്ലാ കമ്മിറ്റി പ്രസിഡണ്ട് ഉദ്ഘാടനം നിർവഹിച്ചു.

വെട്ടത്തുനാട് ചരിത്ര രചനാ പഠനസമിതി ചെയർമാൻ കെകെ അബ്ദുൽ റസാഖ് ഹാജി മുഖ്യാതിഥി ആയിരുന്നു, പ്രാദേശിക ചരിത്രകാരനും പഠനസമിതി ട്രഷററുമായ കെസി അബ്ദുള്ള പരിപാടിയുടെ വശദീകരണം നൽകി.

പിപി അബ്ദുള്ള വാർഡ് മെമ്പർ, സുശീലൻ മാസ്റ്റർ സെക്രട്ടറി നവയുഗ വായനശാല പരിയാപുരം, എൻഎസ് ബാബു സെക്രട്ടറി കാനൂർ കലാസാഹിത്യ വായനശാല, പി.പി.ശംസുമാസ്റ്റർ, കെവി ഷാഹുൽ, ചരിത്ര രചനാ പഠനസമിതി കൺവീനർ ഫവാസ് ചാന്തിരകത്ത്, എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.