
നിറമരുതൂർ =-നിറമരുതൂർ പഞ്ചായത്തിലെ മുഴുവൻ മഹലിലും മദ്യം, മയക്കു മരുന്ന് വിതരണക്കാരും വില്പനക്കാരും ഉപയോഗിക്കുന്നവരും ആരുമില്ലെന്ന് ഉറപ്പു വരുത്താൻ മഹല്ല് കമ്മിറ്റികൾ മുന്നോട്ടു വരണമെന്നു നിറമരുതൂർ പഞ്ചായത്ത് മുസ്ലിം കോർഡിനേഷൻ കമ്മിറ്റി അഭിപ്രായപ്പെട്ടു, അങ്ങിനെ ആരെങ്കിലും ഉണ്ടെന്നു വിവരം കിട്ടിയാൽ അവരെ നേരിൽ കണ്ടു പിന്തിരിപ്പിക്കാൻ നിരന്തര ശ്രമം നടത്തണം,ലഹരി പദാർദ്ത്തങ്ങൾക്കെതിരായ പ്രചാരണങ്ങളിൽ മഹല്ലുകളിലെ മുഴുവൻ മുതിർന്നവരെയും, സ്ത്രീ കളെയും, വിദ്യാർഥി, വിദ്യാർത്ഥിനികളെയും യുവജനങ്ങളെയും പങ്കാളിക്കാൻ മഹല്ല് നേതൃത്വവും മുസ്ലിം സംഘടനാ നേതൃത്വവും പ്രത്യേകം ശ്രദ്ധിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
നിറമരുതൂർ ഉണ്ണിയാൽ സിറ്റി പ്ലാസ യിൽ നിറമരുതൂർ പഞ്ചായത്ത് മുസ്ലിം കോർഡിനേഷൻ കമ്മിറ്റി സംഘടിപ്പിച്ച ലഹരി വിരുദ്ധ ചർച്ചാ സംഗമവും ഇഫ്താർ വിരുന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇസ്മായിൽ പുതുശ്ശേരി ഉൽഘാടനം ചെയ്തു, മുസ്ലിം കോർഡിനേഷൻ കമ്മിറ്റി ചെയർമാൻ പി പി അബ്ദുറഹ്മാൻ സിറ്റി അദ്യക്ഷത വഹിച്ചു, കേരള പബ്ലിക് റിലേഷൻ വകുപ്പ് മുൻ അഡിഷണൽ ഡയറക്ടർ പി എ റഷീദ് മുഖ്യ പ്രഭാഷണം നിർവഹിച്ചു, കോർഡിനേഷൻ കമ്മിറ്റി കൺവീനർ കെ എം നൗഫൽ സ്വാഗതം പറഞ്ഞു,പി പി ബഷീർ ഹാജി സിറ്റി,കെ പി ഒ റഹ്മത്തുള്ള, മൂസക്കുട്ടി മാങ്ങാട്ടിൽ, കെ ഇ കെ റഹ്മത്തുള്ള, വി ഇ എം ആസാദ്,അഷ്റഫ് മാടമ്പാട്ട്, കെ, ബീരാൻകുട്ടി, ബഷീർ ഹാജി തറമ്മൽ, മജീദ് മൗലവി, സലാം പറവണ്ണ, പി പി ഇസ്മായിൽ, ഇബ്രാഹിം മാസ്റ്റർ, എ എം റഷീദ് മുസ്ലിയാർ, dr അബ്ദുറഹ്മാൻ, അബ്ദുൽ ശുക്കൂർ ജനത ബസാർ, കാജാ ശിഹാബുദ്ധീൻ,കെ വി ടി സമദ്, ഉസ്മാൻ മാസ്റ്റർ, മജീദ് മാർബിൾ ലാൻഡ്,ഫാളിലി കെ കെ, അൻവർ ചാരാത്ത്, ഫിറോസ് നൂർമൈദാനം, കുഞ്ഞലവി, ഹമീദ് പി പി,കാസിം ബോംബെ സ്റ്റീൽ, ഷറഫു മാസ്റ്റർ പുതിയകടപ്പുറം,കാസിം മാസ്റ്റർ, ഗഫൂർ ഹാജി മങ്ങാട്, സി പി ഇബ്രാഹിം മൗലവി, അബ്ദുള്ള കുട്ടി ഉണ്ണിയാൽ, ജലാൽ മാസ്റ്റർ, നൂറുൽ അമീൻ മുന്ന, യാസീൻ ശരീഫ്,താഹിർ,മുസാഫർ അഹമ്മദ്, നസറുദ്ധീൻ ഷാ സി എം ടി, ശിർഹാബ് പൊലിശ്ശേരി, മുസ്തഫ ടി വി, ജാസിം പി പി, നാസർ ചാരാത്ത്, വി ഇ എം ഇഖ്ബാൽ, കുട്ടി ഹസ്സൻ എ,കോയമോൻ കെ പി,കെ വി ഒ സലാം, അർഷാദ് സി എം സി എന്നിവർ പ്രസംഗിച്ചു, ഹാരിസ് വള്ളികാഞ്ഞിരം, പി പി അക്ബർ, സിദ്ധീഖ് സി പി, മുഹമ്മദ് ചേലാട്ടു, അഫ്സൽ പി പി, നൗഫൽ യുവനഗർ, ഉബൈദ് കല്ലിങ്ങലത്ത്, ഫൗസി മാസ്റ്റർ, കോയകുട്ടി പോകളാത്ത്, വഹാബ് സി എം ടി, ഷാഫി കുഞാലകത്ത്, റാഷിദ് പി, കെ പി ഒ ഷാഫി, അസ്സനാർ ഉണ്ണിയാൽ എന്നിവർ നേതൃത്വം നൽകി.

Leave a Reply