മുസ്താക് അലി

പുത്തൻകുരിശ് :ആസ്സാം സ്വദേശികളായ സാദിക്കുൾ ഇസ്ലാം (30), മുസ്താക് അലി (22) എന്നിവരെയാണ് പുത്തൻകുരിശ് പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച കോലഞ്ചേരി ഗ്രീൻ വാലി വെള്ള കമ്പനിയിൽ കയറി നാല് ലാപ്ടോപ്പും, രണ്ടു മൊബൈൽ ഫോണുകളും. 6900 രൂപയും കവരുകയായിരുന്നു. മോഷണത്തിനുശേഷം പെഴക്കാപ്പിള്ളി പായിപ്ര കവലയിൽ വാടകയ്ക്ക് താമസിച്ചിരുന്ന പ്രതികളെ പെഴക്കാപ്പിള്ളിയിൽ നിന്നാണ് പിടികൂടിയത്. ഡി. വൈ. എസ്. പി വി.റ്റി. ഷാജൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ എസ്. സജികുമാർ, എസ് ഐ മാരായ കെ.ജി. ബിനോയ്, ജി.ശശിധരൻ, എ എസ് ഐ മാരായ ബിജു ജോൺ, സുരേഷ്, എസ് സി പി ഒ മാരായ അഖിൽ, സജി, സി പി ഒ മാരായ രഞ്ജിത്, ടോം പോൾ എന്നിവരാണ് ഉണ്ടായിരുന്നത്.

സാദിക്കുൾ ഇസ്ലാം

Leave a Reply

Your email address will not be published.