
കൊച്ചി :കൊച്ചി മെട്രോറെയിൽ സർവ്വീസ് ചാലക്കുടി വരെ നീട്ടുന്നതിനുള്ള നടപടികൾ സ്വീകരിയ്ക്കണമെന്ന് സനീഷ്‌കുമാർ ജോസഫ് എം എൽ എ നിയമസഭയിൽ ആവശ്യപ്പെട്ടു.
പ്രതിവർഷം 30 ലക്ഷത്തോളം സഞ്ചാരികൾ എത്തിച്ചേരുന്ന അതിരപ്പിള്ളി വിനോദ സഞ്ചാരകേന്ദ്രവും കൊരട്ടി ഇൻഫോപാർക്ക് ഉൾപ്പടെയുള്ളവ കേന്ദ്രീകരിയ്ക്കുന്ന ചാലക്കുടി കൊച്ചി മെട്രോയുടെ ഉപഗ്രഹനഗരമായി വികസിച്ചുകൊണ്ടരിക്കുകയാണെന്നും ഈ പ്രദേശത്തെ ഗതാഗത സൗകര്യങ്ങൾ വർധിപ്പിക്കുന്നത് നാടിൻറെ വികസനത്തിന് സഹായകരമാണെന്നും എം എൽ എ ചൂണ്ടിക്കാട്ടി.
Leave a Reply