
രവിമേലൂർ
കൊരട്ടി. കൊരട്ടി പഞ്ചായത്ത് മാലിന്യ മുക്ത പഞ്ചായത്തായി പ്രഖ്യാപിക്കുന്നതിൻ്റെ ഭാഗമായി കൊരട്ടി പഞ്ചായത്തിലൂടെ കടന്ന് പോകുന്ന മുരിങ്ങൂർ മുതൽ പൊങ്ങം വരെയുള്ള ദേശീയപാതയുടെ ഇരുവശങ്ങളും മെഗാ ശുചികരണ യജ്ഞം സംഘടിപ്പിച്ചു. ജനപ്രതിനിധികൾ, വ്യാപാരികൾ, തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിത കർമ്മസേനാഗങ്ങൾ, ഉദ്യോഗസ്ഥർ, കുടുംബശ്രീ അംഗങ്ങൾ എന്നിവർ അണിനിരന്ന മെഗാ ശുചീകരണ യജ്ഞം കൊരട്ടി പഞ്ചായത്ത് പ്രസിഡൻ്റ് പി.സി ബിജു ഉദ്ഘാടനം ചെയ്തു. കൊരട്ടി പഞ്ചായത്ത് വികസന സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാൻ അഡ്വ കെ ആർ സുമേഷ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ പി.ജി. സത്യപാലൻ , ലിജോ ജോസ്, പി.എസ് സുമേഷ്, വ്യാപാരി വ്യവസായി കൊരട്ടി യൂണിറ്റ് പ്രസിഡൻ്റ് ബെന്നി പാഴായി, പഞ്ചായത്ത് അസിസ്റ്റൻ്റ് സെക്രട്ടറി എം.ജെ ഫ്രാൻസീസ്, എം.ആർ രമ്യ , സ്മിത രാജേഷ് എന്നിവർ പ്രസംഗിച്ചു. നാഷ്ണൽ ഹൈവേയിലെ മെഗാ ശുചികരണ യജ്ഞത്തിൻ്റെ ഭാഗമായി 25 ചാക്ക് പ്ലാസ്റ്റിക്ക്, ചില്ല് കുപ്പികൾ ആണ് ശേഖരിച്ചത്. മാലിന്യമുക്ത കൊരട്ടിയുടെ ഭാഗമായി ഹരിത കവലകൾ, ഹരിത അയൽക്കൂട്ടം, ഹരിതഗ്രസ്ഥാലയ പ്രഖ്യാപനം, ഹരിതാ ആരാമം തുടങ്ങിയ പരിപാടികളും സംഘടിപ്പിച്ചു.

Leave a Reply