തൃശൂർ
ആൾ ഇന്ത്യ റോഡ് ട്രാൻസ്പോർട്ട് വർക്കേഴ്സ് ഫെഡറേഷന്റെ നേത്യത്വത്തിൽ നടക്കുന്ന ചലോ പാർലമെന്റ്‌ മാർച്ച്‌ നടത്തുന്നതിന്റെ ഭാഗമായ കോൺഫെഡറേഷൻ ഓഫ് ട്രാൻസ്പോർട്ട് വർക്കേഴ്‌സ് തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏജിസ് ഓഫീസിലേക്ക് മാർച്ച് നടത്തി.
ഇന്ധനവില കുറയ്ക്കുക, ഡ്രൈവർമാരെ തുറങ്കിലടയ്ക്കുന്ന കരിനിയമങ്ങൾ കേന്ദ്രം പിൻവലിക്കുക, രാജ്യത്തെ മോട്ടോർ വാഹന തൊഴിലാളികൾക്ക് ക്ഷേമ പദ്ധതി നടപ്പിലാക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തിയത്.

സി.എംഎസ് സ്കൂളിന് മുന്നിൽ നിന്നാരംഭിച്ച പ്രകടനം എജീസ് ഓഫീസിന് മുന്നിൽ സമാപിച്ചു. തുടർന്ന് നടന്ന പൊതുയോഗം സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം കെ എഫ് ഡേവീസ് ഉദ്ഘാടനം ചെയ്തു.എം കെ ബാലകൃഷ്ണൻ അധ്യക്ഷനായി. കെഎസ്ആർടിഇഎ ജില്ലാ സെക്രട്ടറി പ്രബിൻ പ്രഭാകരൻ, സിഐടിയു ജില്ലാ സെക്രട്ടറി ടി സുധാകരൻ, ഓൾ കേരള ഡ്രൈവേഴ്സ് സ്കൂൾ വർക്കേഴ്സ് യൂണിയൻ സംസ്ഥാന സെക്രട്ടറി ജി രാധാക്യഷ്ണൻ, പ്രൈവറ്റ് ബസ് ട്രാൻസ്പോർട്ട് യൂണിയൻ ജില്ലാ ട്രഷറർ കെ ആർ ആനന്ദൻ, എം അഷ്റഫ്, കെ നന്ദകുമാർ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.